ഇസ് ലാമിക പ്രബോധനത്തിനായി തിരു നബി (സ) കേരളത്തിലേക്കയച്ച മാലിക് ബ്നു ദീനാറും സംഘവും കേരളത്തില്‍ നിര്‍മിച്ച പളളികളിലൊന്നാണ് മാലിക് ബ്നു ദീനാര്‍ വലിയ ജുമുഅത്ത് പളളി. ഹിജ് റ 22 റജബ് 18 നായിരുന്നു ഇത്. ഇവിടെ അന്ത്യവിശ്രമം കൊളളുന്നത് പ്രദേശത്തെ ആദ്യ ഖാളിയും പ്രമുഖ സൂഫി വര്യനുമായ മാലിക് ബ്നു മുഹമ്മദുല്‍ ഖുറൈശിയാണെന്നും മാലിക് ബ്നു ദീനാറിന്റെ മകന് ശൈഖ് മുഹമ്മദ്ബ്നു മാലിക് (റ) ആണെന്നും അഭിപ്രായമുണ്ട്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഇവിടെ ഉറൂസ് നടക്കുന്നു. യാത്രക്കാര്‍ക്ക് താമസിക്കാനും വിശ്രമിക്കാനും മുസാഫര്‍ ഖാന സൗകര്യമുണ്ട്.
വഴി കാസര്‍ഗോഡ് ടൗണില്‍ നിന്ന് 1 കിലോമീറ്റര്‍