സ്വാലിഹ് നബി മഖാം

823

സലാലയില്‍ നിന്നും 165 ലധികം കിലോമീറ്റര്‍ അകലെ അന്‍ഹൂര്‍ താഴ് വരയിലാണ് സ്വാലിഹ് നബിയുടെ മഖ്ബറ. ഹദ്ബീനിനും ഹാസിക്കിനും ഇടക്കുളള റഅ്‌സ് നൂസിനടുത്ത ഈപ്രദേശം സ്ഥിതി ചെയ്യുന്നത് സദ വിലായത്തിലാണ്. സദ മുതല്‍ സഞ്ചാര പാതയിലെ വിസ്മയങ്ങള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം സമ്മാനിക്കും. കടലോരത്തോട് ചേര്‍ന്നുളള മലകള്‍ വെട്ടിയുണ്ടാക്കിയ പാതയിലുസലാലയില്‍ നിന്നും 165 ലധികം കിലോമീറ്റര്‍ അകലെ അന്‍ഹൂര്‍ താഴ് വരയിലാണ് സ്വാലിഹ് നബിയുടെ മഖ്ബറ. ഹദ്ബീനിനും ഹാസിക്കിനും ഇടക്കുളള റഅ്‌സ് നൂസിനടുത്ത ഈപ്രദേശം സ്ഥിതി ചെയ്യുന്നത് സദ വിലായത്തിലാണ്. സദ മുതല്‍ സഞ്ചാര പാതയിലെ വിസ്മയങ്ങള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം സമ്മാനിക്കും. കടലോരത്തോട് ചേര്‍ന്നുളള മലകള്‍ വെട്ടിയുണ്ടാക്കിയ പാതയിലുടനീളം കൗതുകവും ആശ്ചര്യവും പകരുന്ന കാഴ്ചകളുണ്ട്.
കടലിന്റെയും ഉയര്‍ന്നു നില്‍ക്കുന്ന പര്‍വത നിരകള്‍ക്കും ഇടയിലെ പാതയിലൂടെയുളള സഞ്ചാരത്തിനിടയില്‍ പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ ചിലയിടങ്ങളില്‍ വാഹന പാര്‍കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. മല മുകളില്‍ ഭംഗിയായി പരിപാലിക്കപ്പെടുന്ന മസ്ജിദും മഖാമും ഉള്‍പ്പെടുന്ന സ്ഥലത്തേക്ക് ചവിട്ടു പടികളും കൈ വരിയും സംവിധാനിച്ചിരിക്കുന്നു. നീളമുളള ഖബര്‍ കെട്ടിയുയര്‍ത്തിയിട്ടുണ്ട്. മഖാമിനു സമീപം മറ്റു ചില ഖബറുകളും കാണാനാകും.
ഈ കോമ്പൌണ്ടില്‍ ചെറിയ നിസ്‌ക്കാരപളളിയും സന്ദര്‍ശകര്‍ക്ക് വേണ്ടി ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നും ചുറ്റുപാടും തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വതങ്ങളെ വീക്ഷിക്കുന്നത് ആശ്ചര്യദായകമാണ്. ജബല്‍സംഹാന്‍ പര്‍വത നിരകളില്‍ പെടുന്ന ഈ സ്ഥലം ഒരു പാട് പ്രത്യേകതകളും സവിശേഷതകളുമുളളതാണെന്ന് പറയപ്പെടുന്നു.

SHARE