
കേരളീയ മുസ്ലിംകളുടെ നിത്യ ജീവിതത്തില്‍ പതിവാക്കി വരു ഹദ്ദാദ് റാത്തീബിന്റെ രചയിതാവ് അബ്ദുല്ലാഹില്‍ ഹദ്ദാദ് തങ്ങളുടെ 17 th
പിതാമഹനാണിദ്ദേഹം.
പിതാമഹനാണിദ്ദേഹം.
മുഹമ്മദ് നബിയുടെ സന്താന പരമ്പരയില്‍ തരീമിലാണ് ജനനം. ബാല്യത്തി. തന്നെ വിശുദ്ധ ഖുര്‍ആനും മറ്റു ഇസ് ലാമിക വിജ്ഞാനങ്ങളും പ്രമുഖരായ ഗുരുക്കന്മാരി. നിന്ന-ും അഭ്യസിച്ചു. അറബി ഭാഷയിലും സൂഫിസത്തിലും അവഗാഹം നേടി. വിജ്ഞാന സമ്പാദനാവശ്യാര്ഥം ഹളര്മൗത്തിലുടനീളം സഞ്ചരിച്ചു. അക്കാലത്തെ മുഴുവന്‍ പണ്ഢിതര്ക്കിടയിലും പ്രമുഖ സ്ഥാനം ലഭിക്കുകയും ധാരാളം ശിഷ്യന്മാര്ക്ക് അറിവു പകര്‍ന്നു നല്‍കുകയും ചെയ്തു. വൈജ്ഞാനിക സപര്യക്കു പുറമെ ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം ന.കിയും ആത്മീയ സംസ്കരണം നടത്തുകയും ചെയ്ത സാമൂഹ്യ പരിഷ്കര്‍ത്താവു കൂടിയായിരുന്നു അദ്ദേഹം. മുസ് ലിം സാമാന്യജനങ്ങള്‍ക്കു പുറമെ സമുദായ നേതൃത്വത്തിനും അദ്ദേഹം വ്യക്തമായ ദിശാബോധം നല്കി. എത്തിച്ചേര്‍ന്ന സ്ഥലങ്ങളില്‍ മുഴുവനും അദ്ദേഹം സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. ഹിജ്റ വര്‍ഷം 500 എ ഡി 1106 ലാണ് മിര്ബാത്തിലെത്തിയത്. അദ്ദേഹത്തിന്റെ ആത്മീയ ഔന്നിത്യവും വൈജ്ഞാനിക അവഗാഹവും മിര്‍ബാത്തിനെ പ്രശസ്തമാക്കി. മതപരമായ വിഷയങ്ങള്‍ക്ക് പരിഹാരം തേടി പല പ്രദേശങ്ങളി. നിന്നും വിശ്വാസികള്‍ മിര്ബാത്തിലെത്താന് തുടങ്ങി. അദ്ദേഹത്തിന്റെ ഭവനം പണ്ഡിതന്മാരുടെയും സഞ്ചാരികളുടെയും സന്ദര്‍ശകരുടെയും താവളമായി മാറി. ഗ്രാമീണര്‍ക്കും പാവങ്ങള്‍ക്കും അദ്ദേഹം അഭയകേന്ദ്രമായിരുന്നു. അലി അല്‍ ഖതീബ്, മുഹമ്മദ് ബിന്‍ അലി അല്‍ ഖ.ല്ഈ , സാലം ബാ ഫള്ല്, അഹ്മദ് ബാ ഈസ, മുഹമ്മദ് അലി അല്‍ ദോഫാരി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരില് പ്രമുഖരാണ്.
തിരുനബി മുതല്‍ സാഹിബുല്‍ മിര്‍ബാത്ത് വരെയുളള മഹത്തുക്കളുടെ പേരുകളും ലഘു ചരിത്രവും ഉള്‍ക്കൊള്ളിച്ച അറബിയിലും ഇംഗ്ലീഷിലുമുള്ള ഫലകം മഖാമിനകത്ത് ഫ്രെയിം ചെയ്ത് സൂക്ഷിച്ചത് കാണാം. മഹാനവര്‍കളുടെ ഖബ്റിനു മുകളിലുള്ള മീസാന്‍ കല്ലില്‍ ഉസ്താദു ശുയൂഖുല് അകാബിര്‍, മന്‍ബഉല്‍ അസ്കര്‍, ഖുതുബുല്‍ ഔലിയ തുടങ്ങിയ ഒട്ടേറെ സ്ഥാനപ്പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഖാമുള്ക്കൊള്ളുന്ന വിശാലമായ ഖബറിസ്ഥാനില്‍ സ്വാഹിബുല്‍ മിര്ബാത്തിനോട് ബന്ധപ്പെട്ടവരും അല്ലാത്തവരുമായ നിരവധി മഹത്തുക്കളും അന്ത്യ വിശ്രമം കൊളളുന്നു. ഖബറിസ്ഥാനില്‍ എടുപ്പിനുളളില് കെട്ടിപ്പൊക്കി സന്ദര്‍ശകര്‍ക്കായി സൗകര്യപ്പെടുത്തിയ മറ്റൊരു ഖബര്‍ സിറിയയിലെ ഹലബില്‍ നിന്നും മിര്ബാത്തിലെത്തിയ പ്രശസ്ത പണ്ഡിതന് ഖാസി മുഹമ്മദ് ബ്നു അലിയ്യുല്‍ ഖല്ഇയുടെതാണ്. ഈ ഖബറിനു സമീപമുളള ചെറിയ കുന്നിന് മുകളില്‍ കാണുന്ന കെട്ടിയുയര്ത്താത്ത ഖബറും ഒരു മഹാന്റെതാണെ് പറയപ്പെടുന്നു.
വിജ്ഞാനത്തിന്റെ പ്രസരണം കൊണ്ട് ഒരുകാലത്ത് ഖ്യാതി നേടിയ പ്രദേശമാണ് മിര്‍ബാത്ത്. ജ്ഞാനികളുടെയും സൂഫി വര്യന്മാരുടെയും സാന്നിധ്യം വിജ്ഞാന കുതുകികളെ മിര്‍ബാത്തിലേക്ക് ആകര്‍ഷിച്ചു. സൂര്, തര്‍മീം, ഹളര്‍മൗത്ത് തുടങ്ങിയ വിദൂര ദിക്കുകളില്‍ നി് പണ്ഡിതന്മാര് അറിവ് നുകരാന്‍ ഇവിടെയെത്തിയിരുന്നുവെന്നാണ് ചരിത്രം.
മിര്‍ബാത്തില്‍ പഴമയും പാരമ്പര്യവും സമന്വയിക്കുന്ന സ്വദേശി ആചാരങ്ങള്‍ തനിമയോടെ നില നിറുത്തപ്പെടുന്നുണ്ട്. മുന്ഗാമികളില് നിന്നും പകര്‍ന്നു കിട്ടിയ സ്വദേശി ആചാരങ്ങളില്‍ സവിശേഷ പ്രാധാന്യമുളളതാണ് സാഹിബുല്‍ മിര്‍ബാത്തിന്റെ മഖാമില്‍ വെച്ച് ആഴ്ച തോറും നടക്കുന്ന മൗലിദും സ്വലാത്തും. വെളളിയാഴ്ച സുബ് ഹി നിസ്കാരനന്തരമാണ് പരിപാടി തുടങ്ങുത്. സലാലയിലെ സയ്യിദന്മാരും പണ്ഡിതരും മറ്റു പ്രമുഖരും നേതൃത്വം നല്കുന്ന പരിപാടിയില്‍ പുണ്യമാഗ്രഹിച്ച് വിദേശികളും പങ്കെടുക്കാറുണ്ട്. സ്വലാത്തിനും മൗലിദിനും ശേഷം കൂട്ടു പ്രാര്‍ഥന നിര്‍വഹിച്ച് പരസ്പരം സ്നേഹവും സൗഹൃദവും കൈമാറിയാണ് ചടങ്ങ് പര്യവസാനിക്കുന്നത്. സ്നേഹവും സാഹോദര്യവും വിളക്കിചേര്ക്കു ഇത്തരം സദസുകള്‍ ഒരു സമൂഹത്തിന്റെ സംസ്കാരവും പാരമ്പര്യത്തിന്റെ പ്രൗഢിയും വിളിച്ചറിയിക്കുന്നു.