ഹൂദ് നബി മഖാം

2534

സലാല നഗര പരിധിക്ക് പുറത്തുളള പ്രദേശത്താണ് ഹൂദ് നബിയുടെ മഖ്ബറ. വഴിയറിയിച്ച് സൂചനാ ബോര്‍ഡുകള്‍ പാതയരികില്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ചെങ്കുത്തായ കയറ്റങ്ങളും കൊടും വളവുകളും പിന്നിട്ട് മഖാമിനടുത്ത് പാതയവസാനിക്കുന്നിടത്ത് വിശാലമായ പാര്‍കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു.
പച്ചഖുബ്ബയുളള കെട്ടിടത്തിലാണ് ഖബര്‍.
ആദ് സമൂഹത്തിലേക്ക് നിയോഗിക്കപ്പട്ട ഹൂദ് നബിയെക്കുറിച്ച് ഖുര്‍ആന്‍ പരമാര്‍ശം ഇവിടെ ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു ഖല്‍ദൂന്റെയും ഇബ്‌നു കസീറിന്റെയും ത്വബ്‌രിയുടെയും വ്യാഖ്യാനങ്ങള്‍ ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
സലാലയില്‍ നിന്ന് 24 കിലോമീറ്റര്‍

SHARE