ശൈഖ് സ്വദഖതുല്ലാഹില്‍ ഖാഹിരി

1013

ദക്ഷിണേന്ത്യയിലെ കായല്‍ പട്ടണത്തെ കീളക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പളളിയാണ് മീക്കാഈല്‍ പളളി. ഈ പളളിയോട് ചേര്‍ന്നുളള മഖ്ബറയിലാണ് പണ്ഡിതനും സൂഫി വര്യനുമായ സ്വദഖതുല്ലാഹില്‍ ഖാഹിരി
അന്ത്യവിശ്രമം കൊളളുന്നത്.
1042 ല്‍ ശൈഖ് സ്വദഖതുല്ലാഹില്‍ ഖാഹിരി കായല്‍പട്ടണത്ത് ജനിച്ചു. കായല്‍പട്ടണത്തിന് അറബിയില്‍ ഉപയോഗിക്കുന്ന നാമമാണ് ഖാഹിര്‍. സ്വദഖതുല്ലാഹില്‍ ഖാഹിരി ചെറുപ്പത്തില്‍ തന്നെ നിരവധി വിജ്ഞാനങ്ങള്‍ കരസ്ഥമാക്കുകയും ഖുര്‍ആന്‍ മനഃപാഠമാക്കുകയും ചെയ്തു. മൗലാനാ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മഖ്ദൂം തങ്ങളുടെ അടുത്ത് നിന്നാണ് ഉന്നത പഠനം നടത്തിയതും തലപ്പാവും സ്ഥാന വസ്ത്രവും സ്വീകരിച്ചതും.
തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വിശുദ്ധ ഹറമൈനികളിലെത്തി ആത്മീയ വിജ്ഞാനം കരഗതമാക്കി.. വിനയമാര്‍ന്ന ജീവിതവും സഹായ സന്നദ്ധതയും അഗാധ പാണ്ഡിത്യവും ശൈഖവര്‍കളുടെ പ്രശസ്തി വര്‍ധിപ്പിച്ചു. വിവിധ പ്രശ്‌ന പരിഹാരങ്ങള്‍ക്കായ് ദൂരെ നിന്ന് പോലും ആളുകള്‍ ശൈഖവര്‍കളെ തേടിയെത്തി.


ഒരിക്കല്‍ മഹാനവര്‍കള്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് മഴവേണമെന്ന് ് ജനങ്ങള്‍ ആവശ്യപ്പെട്ടു. അദ്ദേഹം മഴയുടെ ഉത്തരവാദിത്തമുളള മീക്കാഈല്‍ (അ)
എന്ന മലക്കിനെ വിളിക്കുകയും മഴ വര്‍ഷിപ്പിക്കാനുളള ജനങ്ങളുടെ ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്തു. മീക്കാഈല്‍ (അ) ഉടനെ അല്ലാഹുവിന്റ്റെ സമ്മതത്തോടെ മഴ വര്‍ഷിപ്പിച്ചു. മീക്കാഈല്‍ (അ) വന്നത് പലരും നേരില്‍ കണ്ടിരുന്നു.
ഇതുകൊണ്ടാണ് ജനങ്ങള്‍ ആ പളളിയെ മീക്കാഈല്‍ പളളിയെന്ന് നാമകരണം ചെയ്തത്. പ്രസിദ്ധമായ
ഖുത്വുബിയ്യത്തിന്റെ രചയിതാവാണ്. വേറെയും ധാരാളം രചനകള്‍ അറബിയലും ഉറുദുവിലും രചിച്ചിട്ടുണ്ട്. കായല്‍പട്ടണത്ത് ഇരുന്നൂറിലധികം അല്ലാഹുവിന്റ്റെ ഔലിയാക്കന്‍മാര്‍ ഉണ്ടത്രെ

SHARE