ഇടിയങ്ങര മഖാം

2055

ശൈഖ് മുഹമ്മദ് ഹിമ്മസി(റ) “മലബാറിന്റെ ചക്രവര്‍ത്തി” എന്നറിയപ്പെടുന്ന മഹാനാണ്. പോര്‍ച്ചഗീസുകാര്‍ക്കെതിരെ കരയിലും കടലിലുമായി ധാരാളം പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്.

നിരവധി കറാമത്തുകള്‍ കാണിച്ച മഹാന്‍ ജീവിത കാലത്ത് തന്നെ മഖ്ബറ പണിയിപ്പിച്ചു. ഈ പ്രദേശത്ത് കടലാക്രമം ഉണ്ടായപ്പോള്‍ പ്രദേശത്തെ പ്രമുഖര്‍ അദ്ദേഹത്തെ സ്വപ്നം കാണുകയും അതനുസരിച്ച് ഇടിയങ്ങരയിലുള്ള ശൈഖിന്റെ പള്ളി എന്നറിയപ്പെടുന്ന പള്ളിയിലേക്ക് മാറ്റി ഖബറടക്കുകയും ചെയ്തു. എല്ലാ വര്‍ഷവും “അപ്പവാണിഭ” നേര്‍ച്ച നടക്കുന്നത് ഇവിടെയാണ്.നാലര നൂറ്റാണ്ടിലധികം പഴക്കമുള്ള ആചാരമാണ് അപ്പവാണിഭ നേര്‍ച്ച.

വഴി കോഴിക്കോട് ബീച്ചിനടുത്ത് ഇടിയങ്ങരയിലാണ് മഖാം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കി. മീറ്റര്‍ ദൂരം.

SHARE