Thursday, September 23, 2021

സയ്യിദത്തു ന്നിസാ ബീമാ ബീവി, ശഹീദ് മാഹീന്‍ അബൂബക്കര്‍ – ബീമാപള്ളി

ഇസ്‌ലാമിക സംസ്കൃതിയുടെ ഈറ്റില്ലമായ അറേബ്യയിലെ ഖുറൈശി ഗോത്രത്തിലാണ് ബീമാ ബീവി (റ) ജനിച്ചത്. ഖുര്‍ആന്‍ , ഹദീസ് , ഫിഖ്‌ഹ് എന്നീ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടിയ ബീമാ ബീവി തഖ്‌വയുള്ള ജീവിതം നയിച്ചു. അബ്ദുല്‍ ഗഫ്ഫാര്‍ എന്ന സാത്വികനായ...

മൂന്നാക്കല്‍ പളളിയും മഹാന്‍മാരും

മലപ്പുറം ജില്ലയില്‍ എടയൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രശസ്തവും പൌരാണികമായ പള്ളിയാണ് മൂന്നാക്കല്‍ പള്ളി. മൂന്നാലുകള്‍ നിന്നിരുന്ന പ്രദേശമായതുകൊണ്ടാണ് 'മൂന്നാക്കല്‍' എന്ന സ്ഥലപ്പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. ജിയോളജിക്കല്‍ വിഭാഗത്തിന്റെ അഭിപ്രായ പ്രകാരം മൂന്നാക്കല്‍ പളളിക്ക് 900 വര്‍ഷങ്ങളുടെ പഴക്കമാണ് കണക്കാക്കപ്പെടുന്നത്. പളളിയോടനുബന്ധിച്ച് വിശാലമായ...

മുട്ടിച്ചിറ ശുഹദാക്കള്‍

മമ്പുറം തങ്ങളുടെ നിര്‍ദേശപ്രകാരം നിര്‍മിക്കപ്പെട്ടതാണ് മുട്ടിച്ചിറ പള്ളി. ഒരു വെള്ളിയാഴ്ച പ്രദേശത്തെ വിശ്വാസികള്‍ ജുമുഅക്ക് പോവാനായി അലക്കി ഉണക്കാന്‍ ഇട്ട വസ്ത്രത്തില്‍ ബ്രിട്ടീഷുകാരുടെ പ്രലോഭനത്തിന് വഴങ്ങി ചില സാമൂഹ്യ ദ്രോഹികള്‍ ചവിട്ടി വൃത്തികേടാക്കുകയും മുറുക്കി തുപ്പുകയും ചെയ്തു. ഇത് വിശ്വാസികളെ...

അഹ്മദ് റസാ ഖാന്‍ ബറേല്‍വി (റ)

ഹിജ്‌റ വര്‍ഷം 1272 ശവ്വാല്‍ 10 ന് ( ക്രിസ്താബ്ദം 1856 ജൂണ്‍ 14 ) അഹ് മദ് റസാ ഖാന്‍ ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ജനിച്ചു. പിതാവ് മൗലാനാ നഖീ അലി ഖാന്‍, പിതാമഹന്‍ മൗലാനാ റസാ അലി...

സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി 

കേരളത്തിലെ ഇസ്‌ലാം മതപ്രബോധകരില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം മതപ്രബോധനം നടത്തുകയുണ്ടായി. ലോക പൈതൃക മാപ്പില്‍ ഇടം പിടിച്ച ചെമ്പിട്ടപ്പളളി പുനര്‍നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ എറണാകുളം ജില്ലയിലെ വെണ്ണല,...

ഇടിയങ്ങര മഖാം

ശൈഖ് മുഹമ്മദ് ഹിമ്മസി(റ) “മലബാറിന്റെ ചക്രവര്‍ത്തി” എന്നറിയപ്പെടുന്ന മഹാനാണ്. പോര്‍ച്ചഗീസുകാര്‍ക്കെതിരെ കരയിലും കടലിലുമായി ധാരാളം പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി കറാമത്തുകള്‍ കാണിച്ച മഹാന്‍ ജീവിത കാലത്ത് തന്നെ മഖ്ബറ പണിയിപ്പിച്ചു. ഈ പ്രദേശത്ത് കടലാക്രമം ഉണ്ടായപ്പോള്‍ പ്രദേശത്തെ പ്രമുഖര്‍ അദ്ദേഹത്തെ സ്വപ്നം...

ശഹീദ് കുഞ്ഞി മരക്കാര്‍

പാശ്ചാത്യ അധിനിവേശ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച മലബാറിലെ ധീര ദേശാഭിമാനികളില്‍ ഒരാളായിരുന്നു ശഹീദ് കുഞ്ഞി മരക്കാര്‍. മാലിക് ഇബ്‌നു ദീനാര്‍ സംഘാംഗങ്ങളില്‍ ചിലര്‍ തങ്ങള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥലങ്ങളിലെ അന്തര്‍ജനങ്ങളെ വിവാഹം കഴിക്കുകയും അവിടങ്ങളില്‍ ആദ്യ മുസ്...

ഹമീദുദ്ദീന്‍ നാഗൂരി (റ)

ഇന്ത്യയുടെ സുല്‍ത്താന്‍ ഖാജാമുഈനുദ്ധീന്‍ അജ്മീരിയുടെ ശിഷ്യനും ഛിസ്തിയ്യ: ത്വരീഖത്തിന്റെ പ്രധാന ഖലീഫമാരില്‍ ഒരാളുമാണ് മഹാനരായ ബാബ ഹമീദുദ്ദീന്‍ നാഗൂരി അന്ത്യവിശ്രമം കൊള്ളുന്ന നാഗൂര്‍ ദര്‍ഗ. രാജസ്ഥാനിലാണ് ഇന്ത്യയിലെ പ്രശസ്തമായ ഈ മഖ്ബറ സ്ഥിതി ചെയ്യുന്നത്. ഖാജ (റ) യുടെ നിര്‍ദ്ദേശ പ്രകാരം...

ശഹീദ് സയ്യിദ് ഖാജാ ഹുസൈന്‍ മദനി (മഞ്ഞക്കുളം ഉപ്പാപ്പ)

മൈസൂരിലെ ടിപ്പുസുല്‍ത്താന്റെ കാലത്ത്അറേബ്യയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ മഹാനാണ് മഞ്ഞക്കുളം മഖാമില്‍ അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് ഖാജാ ഹുസൈന്‍ മദനി. നബി (സ)തങ്ങളെ സിയാറത്ത് ചെയ്തിട്ടാണ് കേരളത്തിലേക്ക് തിരിച്ചെതെന്ന് ചരിത്രം പറയുന്നു. പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്താണ മഖാം സ്ഥിതിചെയ്യുന്ന ത്. എട്ട്...

മലപ്പുറം ശുഹദാക്കള്‍ മഖാം

സഹാദര്യവും മതമൈത്രിയും കളിയാടുന്ന സംഘര്‍ഷ രഹിത ഭൂമി. വര്‍ഗീയതയോടും തീവ്ര വാദത്തോടും വിട്ടുവീഴ്ച ചെയ്യാത്ത നാട്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇന്നലെകള്‍ സമ്മാനിച്ച വീറുറ്റ ഓര്‍മകളെ നെഞ്ചിലേറ്റുന്ന സമൂഹം. ഇത് ധീര രക്ത സാക്ഷികളുടെ രക്തം വീണു ചുവന്ന മണ്ണ്. സമാധാനപ്രേമികളായ...

മഖ്ബറകള്‍

POPULAR POSTS