രാമന്തളി 17 ശുഹദാക്കള്‍
വിശ്വപ്രസിദ്ധമായ ഏഴിമലയുടെ വടക്കേ താഴ്വരയില് പതിനാറാം നൂറ്റാണ്ടില്‍ താവളമടിച്ച പോര്‍ച്ചുഗീസുകാര്‍ അവിടെ താമസിച്ചിരുന്ന മുസ്ലിം കുടുംബങ്ങള്‍ക്കെതിരെയും അവരുടെ ആരാധനാലയമായ മസ്ജിടിനെതിരെയും അക്രമമഴിച്ചുവിടുകയുണ്ടായി. ഇതിനെതിരെ ചെറുത്ത് നിന്ന് വീരമൃത്യുവരിച്ച യോദ്ധാക്കളുടെ ദീപസ്മരനയിലാണ് രാമന്തളി 17 ശുഹദാക്കള്‍ ചരിത്രത്തില്‍ മഹത്തായ സ്ഥാനം പിടിച്ചത്.
സംഘടിതരായി...
സയ്യിദത്തു ന്നിസാ ബീമാ ബീവി, ശഹീദ് മാഹീന് അബൂബക്കര്‍ – ബീമാപള്ളി
ഇസ്ലാമിക സംസ്കൃതിയുടെ ഈറ്റില്ലമായ അറേബ്യയിലെ ഖുറൈശി ഗോത്രത്തിലാണ് ബീമാ ബീവി (റ) ജനിച്ചത്. ഖുര്‍ആന്‍ , ഹദീസ് , ഫിഖ്ഹ് എന്നീ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടിയ ബീമാ ബീവി തഖ്വയുള്ള ജീവിതം നയിച്ചു. അബ്ദുല്‍ ഗഫ്ഫാര്‍ എന്ന സാത്വികനായ...
നിലാമുറ്റം
കണ്ണൂര്‍ ജില്ലയിലെ മുസ്ലിംകള് വളരെയധികം തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് ഇരിക്കൂര്‍. ഇരിക്കൂറില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജുമുഅത് പളളിയാണ് നിലാമുറ്റം ജുമുഅ മസ്ജിദ്.
ഇസ്’ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമായ ബദര്‍ യുദ്ധത്തിന് സാക്ഷ്യം വഹിച്ച സ്വഹാബാക്കളടക്കം ഒട്ടേറെ...
പക്രംതളം മഖാം
വയനാട് കോഴിക്കോട് അതിര്‍ത്തിയില്‍ കുറ്റിയാടി ചുരത്തിന്റ്റെ നെറുകയില്‍ സ്ഥിതി ചെയ്യുന്നു. അഞ്ഞൂറ്റി എഴുപത് വര്‍ഷത്തെ പഴക്കമുളള മഖാമാണിതെന്നാണ് ചരിത്രം.
നബി (സ) തങ്ങളുടെ കുടുംബത്തില്‍പ്പെട്ട സയ്യിദ് ഫഖ്റുദ്ധീന്‍ അലി എന്ന മഹാനാണ് ഇവിടെ അന്ത്യവിശ്രമം കൊളളുന്നത്.
മഖാമില്‍ മാത്രം വന്യമൃഗ ശല്യം ഉണ്ടാകാറില്ല....
ഇടിയങ്ങര മഖാം
ശൈഖ് മുഹമ്മദ് ഹിമ്മസി(റ) “മലബാറിന്റെ ചക്രവര്‍ത്തി” എന്നറിയപ്പെടുന്ന മഹാനാണ്. പോര്‍ച്ചഗീസുകാര്‍ക്കെതിരെ കരയിലും കടലിലുമായി ധാരാളം പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്.
നിരവധി കറാമത്തുകള്‍ കാണിച്ച മഹാന് ജീവിത കാലത്ത് തന്നെ മഖ്ബറ പണിയിപ്പിച്ചു. ഈ പ്രദേശത്ത് കടലാക്രമം ഉണ്ടായപ്പോള്‍ പ്രദേശത്തെ പ്രമുഖര്‍ അദ്ദേഹത്തെ സ്വപ്നം...
ശഹീദ് സയ്യിദ് ഖാജാ ഹുസൈന് മദനി (മഞ്ഞക്കുളം ഉപ്പാപ്പ)
മൈസൂരിലെ ടിപ്പുസുല്‍ത്താന്റെ കാലത്ത്അറേബ്യയില് നിന്ന് കേരളത്തിലേക്ക് എത്തിയ മഹാനാണ് മഞ്ഞക്കുളം മഖാമില്‍ അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് ഖാജാ ഹുസൈന് മദനി. നബി (സ)തങ്ങളെ സിയാറത്ത് ചെയ്തിട്ടാണ് കേരളത്തിലേക്ക് തിരിച്ചെതെന്ന് ചരിത്രം പറയുന്നു.
പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്താണ മഖാം സ്ഥിതിചെയ്യുന്ന ത്. എട്ട്...
ശൈഖ് സ്വദഖതുല്ലാഹില്‍ ഖാഹിരി
ദക്ഷിണേന്ത്യയിലെ കായല്‍ പട്ടണത്തെ കീളക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പളളിയാണ് മീക്കാഈല്‍ പളളി. ഈ പളളിയോട് ചേര്‍ന്നുളള മഖ്ബറയിലാണ് പണ്ഡിതനും സൂഫി വര്യനുമായ സ്വദഖതുല്ലാഹില്‍ ഖാഹിരി
അന്ത്യവിശ്രമം കൊളളുന്നത്.
1042 ല്‍ ശൈഖ് സ്വദഖതുല്ലാഹില്‍ ഖാഹിരി കായല്‍പട്ടണത്ത് ജനിച്ചു. കായല്‍പട്ടണത്തിന് അറബിയില്‍ ഉപയോഗിക്കുന്ന...
ശൈഖ് ദാവൂദുല്‍ ഹകീം, മുത്തുപ്പേട്ട
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ ഗ്രാമപ്രദേശമാണ് മുത്തുപേട്ട . ഇന്ന് അവിടം പ്രശസ്തമായ മുസ്’ലിം തീര്‍ത്ഥാടന കേന്ദ്രമാണ്.
ശൈഖ് ദാവൂദുല്‍ ഹകീം എന്ന മഹാനാണ് അവിടെ അന്ത്യ വിശ്രമം കൊളളുന്നത്. അദ്ദേഹത്തിന്റെ ജനന ജീവിത ചരിത്രം കൂടുതല്‍ വ്യക്തമല്ല.
വിശ്വസ്തനായ ഒരു കര്‍ഷകനാണ് അവിടുത്തെ...
ഒടുങ്ങാക്കാട് മഖാം
വയനാട് താമരശ്ശേരി ചുരത്തിന് താഴെയുളള ഒടുങ്ങാക്കാട് മഖാമില്‍ അന്ത്യവിശ്രമം കൊളളുന്നത് സയ്യിദ് ഹുസൈന് ദില്ലി തങ്ങളാണ്. ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്നും സയ്യിദ് അലി അക്ബര്‍ ദില്ലിക്കൊയ തങ്ങളുടെ കുടുംബം വയനാട്ടിലെ വാരമ്പറ്റയിലെത്തി. സയ്യിദ് അലി അക്ബര്‍...
ഹമീദുദ്ദീന് നാഗൂരി (റ)
ഇന്ത്യയുടെ സുല്‍ത്താന്‍ ഖാജാമുഈനുദ്ധീന്‍ അജ്മീരിയുടെ ശിഷ്യനും ഛിസ്തിയ്യ: ത്വരീഖത്തിന്റെ പ്രധാന ഖലീഫമാരില്‍ ഒരാളുമാണ് മഹാനരായ ബാബ ഹമീദുദ്ദീന് നാഗൂരി അന്ത്യവിശ്രമം കൊള്ളുന്ന നാഗൂര് ദര്‍ഗ. രാജസ്ഥാനിലാണ് ഇന്ത്യയിലെ പ്രശസ്തമായ ഈ മഖ്ബറ സ്ഥിതി ചെയ്യുന്നത്.
ഖാജ (റ) യുടെ നിര്‍ദ്ദേശ പ്രകാരം...