ശൈഖ് ഫരീദുദ്ദീന്‍ ഔലിയ കാഞ്ഞിരമുറ്റം
എറണാകുളം ജില്ലയുടെ തെക്കേ അറ്റത്ത് കോട്ടയം ജില്ലാ അതിര്‍ത്തിയിലാണ് കാഞ്ഞിരമുറ്റമെന്ന പ്രദേശം. ഇവിടെയാണ് ശൈഖ് ഫരീദുദ്ദീന്‍ ഔലിയയുടെ ഖബറിടം.
ഹിജ്റ 569 ശഅ#്ബാന് 29 ന് ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ മുള്ട്ടാനിനടുത്ത് കോട്ടുദാനിലാണ് ശൈഖര്‍കളുടെ ജനനം. ഫാറൂഖ് വംശജനായ ശൈഖ് ജമാലുദ്ദീന്‍ സുലൈമാന്‍...
ശൈഖ് സ്വദഖതുല്ലാഹില്‍ ഖാഹിരി
ദക്ഷിണേന്ത്യയിലെ കായല്‍ പട്ടണത്തെ കീളക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പളളിയാണ് മീക്കാഈല്‍ പളളി. ഈ പളളിയോട് ചേര്‍ന്നുളള മഖ്ബറയിലാണ് പണ്ഡിതനും സൂഫി വര്യനുമായ സ്വദഖതുല്ലാഹില്‍ ഖാഹിരി
അന്ത്യവിശ്രമം കൊളളുന്നത്.
1042 ല്‍ ശൈഖ് സ്വദഖതുല്ലാഹില്‍ ഖാഹിരി കായല്‍പട്ടണത്ത് ജനിച്ചു. കായല്‍പട്ടണത്തിന് അറബിയില്‍ ഉപയോഗിക്കുന്ന...
സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്, പൊന്നാനി
പൊന്നാനി. “മലബാറിന്റെ മക്ക” എന്നറിയപ്പെടുന്ന ദേശം. പൊന്‍ നാണയം ലോപിച്ചാണ് പൊന്നാനിയായത്. മഖ്ദൂമുമാരുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായ പൊന്നാനി ഇസ്ലാമിക വിജ്ഞാനങ്ങളുടെ കലവറയാണ്. ഒട്ടേറെ പണ്ഡിത ശിരോമണികളെ വാര്‍ത്തെടുത്ത ഈ പുണ്യ ദേശത്തിന്റെ സുവര്‍ണ ചരിത്രങ്ങളുടെ നിത്യ സ്മാരകങ്ങളായി പൊന്നാനി വലിയ...
ഇബ്രാഹിം ബാദുഷ – ഏര്‍വാടി
മദീനയില്‍ തിരു നബി കുടുംബ പരമ്പരയില്‍ ഇബ്രാഹിം ബാദുഷ വലി ഹിജ്റ 630 റമളാന്‍ 3 നാണ് ഭൂജാതനായതെന്ന് കരുതപ്പെടുന്നു. സയ്യിദ് അഹമ്മദ് അലിയും ഫാത്തിമാബീവിയുമാണ് മാതാപിതാക്കള്‍ . ചെറുപ്പത്തില്‍ തന്നെ മത വിജ്ഞാനവും മറ്റു അറിവുകളും കരസ്ഥമാക്കി. സത്യസന്ധത...
സയ്യിദത്തു ന്നിസാ ബീമാ ബീവി, ശഹീദ് മാഹീന് അബൂബക്കര്‍ – ബീമാപള്ളി
ഇസ്ലാമിക സംസ്കൃതിയുടെ ഈറ്റില്ലമായ അറേബ്യയിലെ ഖുറൈശി ഗോത്രത്തിലാണ് ബീമാ ബീവി (റ) ജനിച്ചത്. ഖുര്‍ആന്‍ , ഹദീസ് , ഫിഖ്ഹ് എന്നീ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടിയ ബീമാ ബീവി തഖ്വയുള്ള ജീവിതം നയിച്ചു. അബ്ദുല്‍ ഗഫ്ഫാര്‍ എന്ന സാത്വികനായ...
ശഹീദ് കുഞ്ഞി മരക്കാര്‍
പാശ്ചാത്യ അധിനിവേശ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച മലബാറിലെ ധീര ദേശാഭിമാനികളില്‍ ഒരാളായിരുന്നു ശഹീദ് കുഞ്ഞി മരക്കാര്‍. മാലിക് ഇബ്നു ദീനാര്‍ സംഘാംഗങ്ങളില്‍ ചിലര്‍ തങ്ങള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥലങ്ങളിലെ അന്തര്‍ജനങ്ങളെ വിവാഹം കഴിക്കുകയും അവിടങ്ങളില്‍ ആദ്യ മുസ്...
ശഹീദ് സയ്യിദ് ഖാജാ ഹുസൈന് മദനി (മഞ്ഞക്കുളം ഉപ്പാപ്പ)
മൈസൂരിലെ ടിപ്പുസുല്‍ത്താന്റെ കാലത്ത്അറേബ്യയില് നിന്ന് കേരളത്തിലേക്ക് എത്തിയ മഹാനാണ് മഞ്ഞക്കുളം മഖാമില്‍ അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് ഖാജാ ഹുസൈന് മദനി. നബി (സ)തങ്ങളെ സിയാറത്ത് ചെയ്തിട്ടാണ് കേരളത്തിലേക്ക് തിരിച്ചെതെന്ന് ചരിത്രം പറയുന്നു.
പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്താണ മഖാം സ്ഥിതിചെയ്യുന്ന ത്. എട്ട്...
മുട്ടിച്ചിറ ശുഹദാക്കള്‍
മമ്പുറം തങ്ങളുടെ നിര്‍ദേശപ്രകാരം നിര്‍മിക്കപ്പെട്ടതാണ് മുട്ടിച്ചിറ പള്ളി. ഒരു വെള്ളിയാഴ്ച പ്രദേശത്തെ വിശ്വാസികള്‍ ജുമുഅക്ക് പോവാനായി അലക്കി ഉണക്കാന്‍ ഇട്ട വസ്ത്രത്തില്‍ ബ്രിട്ടീഷുകാരുടെ പ്രലോഭനത്തിന് വഴങ്ങി ചില സാമൂഹ്യ ദ്രോഹികള്‍ ചവിട്ടി വൃത്തികേടാക്കുകയും മുറുക്കി തുപ്പുകയും ചെയ്തു. ഇത് വിശ്വാസികളെ...
സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി
കേരളത്തിലെ ഇസ്ലാം മതപ്രബോധകരില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി. കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം മതപ്രബോധനം നടത്തുകയുണ്ടായി. ലോക പൈതൃക മാപ്പില്‍ ഇടം പിടിച്ച ചെമ്പിട്ടപ്പളളി പുനര്‍നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ എറണാകുളം ജില്ലയിലെ വെണ്ണല,...
സയ്യിദ് മുഈനുദ്ദീന് ചിശ്തി (റ)
സുല്‍ഥാനുല്‍ഹിന്ദ് ഖാജാ ഗരീബ് നവാസ് മുഈനുദ്ദീന് ചിശ്തി ഹസനിസ്സന്ജരില് അജ്മീരി. ഇന്ത്യയിലെ അഹ്ലുബൈത്ത് പരമ്പരയില്‍ തിളക്കമാര്‍ന്ന പൊന്‍താരവും ഇന്ത്യന്‍ സ്വൂഫിസത്തിന്റെ ഉത്ഭവകേന്ദ്രവുമായിരുന്നു ഈ മഹാന്.
അഥാഉര്റസൂല്-പ്രവാചകന് (സ)യുടെ ദാനം-എന്ന് വിളിക്കപ്പെട്ട ഈ മഹാത്മാവ് ഇന്ത്യന്‍ ജനതയുടെ മത-ഭാഷ-വര്‍ഗാതീതമായ പ്രതീക്ഷ കൂടിയാണ്. രാജാവും ദരിദ്രനും...