Thursday, September 23, 2021

ഉസ്താദുമാരുടെ ഉസ്താദ്: ഒ കെ ഉസ്താദ് ഒരു ഓർമ

ഇസ്ലാമിക പ്രസരണ രംഗത്ത് നിരവധി സംഭാവനകൾ അർപിച്ച മഹൽ വ്യക്തിത്വമാണ് ഉസ്താദുൽ അസാതീദ് എന്ന ഒ കെ ഉസ്താദ. ഒരു പുരുഷായുസ്സ് മുഴുവന് പരിശുദ്ധ ജ്ഞാനത്തിന്റെ സേവനത്തിനായി നീക്കി വെക്കുകയും യുഗാന്തരങ്ങളിൽ സ്മരണീയനാവുകയും ചെയ്തുവെന്നത് തന്നെയാണ് ഒകെ ഉസ്താദിന്റെ ഏറ്റവും...

മമ്പുറം തങ്ങന്‍മാര്‍: സഹനത്തിന്റെ മിനാരങ്ങള്‍ ദേശാഭിമാനത്തിന്റേയും

മമ്പുറം സയ്യിദ് അലവി തങ്ങള്‍ കേരളത്തിന്റെ ആത്മീയ തേജസായി നിറഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു. വിജ്ഞാനത്തിന്റെയും ആത്മീയതയുടേയും മഹാഗോപുരായിരുന്നു അദ്ദേഹം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന് ആത്മീയതയുടെ നിലാവായും ആശ്വാസത്തിന്റെ തണല്‍മരമയായും നിറഞ്ഞ് നിന്ന സയ്യിദ് അലവി തങ്ങള്‍ 1750ല്‍...

ലക്ഷദ്വീപിന്റെ സുല്‍ത്താന്‍ മുഹമ്മദ് ഖാസിം(റ)

മഹാനായ ശൈഖ് ജീലാനി(റ)യുടെ പന്ത്രണ്ടാം തലമുറഅയിലെ ഫത്ഹുല്ലാഹില്‍ ബഗ്ദാദി(റ) പത്താം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെത്തി. കര്‍ണാടകയിലെ കര്‍വാക ജില്ലയില്‍ അങ്കോല താലൂക്കില്‍ ബര്‍വാഡ എന്ന സ്ഥലത്ത് താമസമാക്കി. മംഗലാപുരത്തുനിന്നും ഇരുന്നൂറിലധികം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്...

ഉള്ളാള്‍ ഉറൂസും സയ്യിദ് മദനി തങ്ങളും

കേരള-കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമായ ഉള്ളാളില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുതുബുസ്സമാന്‍ സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി (റ) തങ്ങള്‍ 400 വര്‍ഷങ്ങള്‍ക്കു മുമ്പ് മദീനയില്‍ നിന്നു ഉള്ളാളിലെത്തി. കണ്ണെത്താദൂരം പരന്നുകിടക്കുന്ന സമുദ്രത്തിന് മുകളില്‍ ഒരു നിസ്‌കാരപ്പടം വിരിച്ചു അതിലിരുന്നുകൊണ്ടായിരുന്നു യാത്ര. ഉള്ളാള്‍...

അജ്മീറിലെ പനിനീര്‍ പൂക്കള്‍

തുടുത്ത റോസാപ്പൂക്കളുടെ ഓര്‍മ്മയാണെനിക്ക് അജ്മീര്‍. ഥാര്‍ മരുഭൂമിയില്‍ സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്. അജ്മീറിലെ ദര്‍ഗാശെരീഫിലാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്. 1236 ലാണ് ഈ സൂഫി വര്യന്‍ അജ്മീറില്‍ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ ഖബര്‍സ്ഥാന്‍ ഇന്നൊരു മഹാതീര്‍ത്ഥാടന സ്ഥാനമാണ്. ഇവിടുത്തെ...

ആരവല്ലിയുടെ മടിത്തട്ടിലെ വിസ്മയം അജ്മീര്‍

ആരവല്ലിമലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ ഒരു നഗരമാണ് അജ്മീര്‍. രാജസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ അജ്മീര്‍ അജ്മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 135 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. അജയമേരുവെന്ന പഴയപേരാണ് അജ്മീര്‍ എന്നായി മാറിയത്. ഇന്ത്യയിലെ ഏറ്റവും...

ശൈഖുനാ കണ്ണിയത്ത് ഉസ്താദ്

ആധുനിക പണ്ഡിതരില്‍ പ്രമുഖനും കേരളമുസ്‌ലിംകള്‍ക്കിടയില്‍ അത്യധികം ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുരുവര്യരുമാണ് കണ്ണിയത്ത് അഹ് മദ് മുസ്‌ലിയാര്‍. മരക്കാട്ടുപറമ്പില്‍ കണ്ണിയത്ത് ഉണ്ണിമൊയ്തീന്‍ മകന്‍ അവറാന്‍കുട്ടി മൊല്ലയുടേയും, ചങ്ങര സ്വദേശി ചുള്ളിക്കാട്ടില്‍ അബ്ദുറഹ്മാന്‍കുട്ടി മകള്‍ ഖദീജ ഉണ്ണിയുടേയും മകനായി 1900 ജനുവരി 17-നു...

മമ്പുറം മഖാമിനകത്തെ മഹാരഥന്‍മാര്‍

സയ്യിദ് അലവി തങ്ങളുടെ വഫാത്തിനു മുമ്പും ശേഷവും മഖാമിനകത്ത് മഹത്തുക്കളെ മറവ് ചെയ്തിട്ടുണ്ട്. തങ്ങളുമായി ബന്ധമുളള ജിഫ് രി, മൗലദ്ദവീല കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവിടെ അന്ത്യ വിശ്രമം കൊളളുന്നത്. തങ്ങളുടെ നാലു ഭാര്യമാരും ഇവിടെ മറവ് ചെയ്യപ്പെട്ടിരിക്കുന്നു. ഇതില്‍ മൂന്നുപേരും...

ഖാരിഅ് ഹസ്സന്‍ മുസ്‌ലിയാര്‍

പാണ്ടിക്കാട് ഒറവമ്പുറത്ത് രായിന്‍ എന്നോ മരക്കാരെന്നോ പേരായ ഒരു നാട്ടു മൊല്ല ഉണ്ടായിരുന്നു. ഒരു ചെറുകിട പണ്ഡിതന്‍, രസികന്‍, ഗായകന്‍. വിസ്മയാവഹമായ ശബ്ദ സൗകുമാര്യമായിരുന്നു ഇയാളുടെ പ്രത്യേകത.കുയിലിനെ വെല്ലുന്ന സ്വരമാധുരി. ആ പ്രദേശങ്ങളിലെ കല്യാണ സദസ്സുകളെ തന്റെ ശബ്ദ സൗകുമാര്യം...

മഖ്ബറകള്‍

POPULAR POSTS