സാലിഹ് നബിയുടെ ഒട്ടകവുമായി ബന്ധപ്പെട്ട ചില ശേഷിപ്പുകള്‍ സലാല പട്ടണത്തിലുണ്ട്. സ്വാലിഹ് നബിയുടെ ഒട്ടകത്തിന്റെതെ് വിശ്വസിക്കു ചില അടയാളങ്ങളാണ് കെട്ടിടത്തിനുളളില്‍ സംരക്ഷിക്കപ്പെട്ട പാറയിലുളളത്. സമൂദ് ജനതക്ക് ദൃഷ്ടാന്തമായി സ്വാലിഹ് നബിക്ക് അല്ലാഹു പാറക്കിടയില്‍ നിന്നും പുറപ്പെടുവിച്ചു നല്‍കിയ ഒട്ടകത്തിന്റെ ശേഷിപ്പുകളാണിതെന്ന് പരമ്പരാഗതമായി പഴയകാലം മുതല്‍ ത െവിശ്വസിച്ചു വരുന്നുവെന്ന് കെട്ടിടത്തിനു പുറത്ത് സ്ഥാപിച്ച ബോര്‍ഡില്‍ വ്യക്തമാക്കുന്നു.
അഞ്ചാം നമ്പര്‍ പ്രദേശത്താണിത്. ഇമ്രാന്‍ നബി മഖാം സന്ദര്‍ശിക്കാനെത്തുവര്‍ക്ക് ഇവിടം കൂടി സന്ദര്‍ശിക്കാന്‍ സൗകര്യപ്രദമാണ്. സന്ദര്‍ശകര്‍ക്ക് സൗകര്യപ്പെടും വിധം മിക്കവാറും സമയം ഈ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കുന്നു.

SHARE