അലിയ്യുല്‍ കൂഫി മഖാം പെരിങ്ങത്തൂര്‍

3049

ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ആബിദും വലിയ്യുമായിരുന്നു അലിയ്യുല്‍ കൂഫി. തലശ്ശേരി നാദാപുരം റോഡില്‍ പെരിങ്ങത്തൂര്‍ ജുമുഅത്ത് പളളിയുടെ പടിഞ്ഞാര്‍ ഭാഗത്താണ് മഖാം.
ഇറാഖിലെ കൂഫയിലാണ് ശൈഖ് അലിയുടെ ജനനം. അദ്ദേഹം മുഖേന ഒരുപാട് പേര്‍ ഇസ്’ലാം മതം സ്വീകരിച്ചിട്ടുണ്ട്. പെരിങ്ങത്തൂര്‍ ജുമുഅത്ത് പളളിയും സമീപത്തെ വലിയ കുളവും ഇദ്ദേഹം നിര്‍മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.
പെരിങ്ങത്തൂര്‍ പളളിയുടെ കെട്ടിനകത്ത് തന്നെ മറമാടണമെന്നും അവിടെ മറ്റാരെയും അടക്കം ചെയ്യരുതെന്നും അദ്ദേഹം വസിയ്യത്തു ചെയ്തിരുന്നുവത്രെ. എന്നാല്‍ ഈ നിര്‍ദ്ദേശത്തിനു വിരുദ്ധമായി പെരിങ്ങത്തൂര്‍ഖാളിയുടെ ഖബര്‍ പിന്നീട് ഇവിടെയാക്കി. എന്നാല്‍ പിറ്റേ ദിവസം ആ ഖബര്‍ കെട്ടിനു പുറത്തേക്ക് നീക്കപ്പെടുകയുണ്ടായി. ഈ കറാമത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും ഭിത്തിയില്‍ ദൃശ്യമാണ്. നിരവധിയാളുകള്‍ ദിനേന ഇവിടെ സിയാറത്തിനെത്തുന്നു.

SHARE