സുഹൈര്‍ അല്‍ ഐദ്രൂസി മിര്‍ബാത്ത്

805

പട്ടണത്തില്‍ നിന്നുമകന്ന് കടല്‍ക്കരയില്‍ ഖിബ്‌ലയുടെ ദിശയില്‍ നിന്നും തെറ്റിയാണ്‌
സുഹൈര്‍ ബിന്‍ ഖര്‍ളമു ശഹ്‌രി (റ) വിന്റെ ഖബറിടം സ്ഥിതി ചെയ്യുന്നത്. സ്വഹാബിയുടെ ഖബറാണിതെന്നാണ് പ്രബലാഭിപ്രായം. ഭംഗിയില്‍ സവിശേഷ പരിഗണനയോടെ പരിപാലിക്കപ്പെടുന്ന മഖാം സ്വദേശികളും വിദേശികളുമായ നിരവധി വിശ്വാസികളെ ആകര്‍ഷിക്കുന്നു. മസ്ജിദിനോട് ചേര്‍ന്നുളള മുറിയിലാണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്.
ഇബ്‌നു ഹിശാമിന്റെ സീറത്തുന്നബിയില്‍ സുഹൈര്‍ (റ)വിനെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ ഉണ്ടത്രെ. നബി (സ) യുടെ ജീവിത കാലത്ത് തന്നെ അദ്ദേഹം വഫാത്തായി. ബൈത്തുല്‍ മുഖദ്ദിസ് ഖിബ്‌ലയാക്കി നിസ്‌ക്കരിക്കുന്ന കാലഘട്ടത്തില്‍ മരണപ്പെട്ടപ്പോള്‍ അന്നത്തെ ഖിബ്‌ല പ്രകാരം ബൈത്തുല്‍ മുഖദ്ദിസിന്റെ ദിശയിലേക്ക് തിരിച്ചു മറവു ചെയ്തുവെന്നും ഇതാണ് ദിശ തെറ്റിയ നിലയില്‍ അദ്ദേഹത്തിന്റെ ഖബര്‍ നില കൊളളുന്നതിന്റെ കാരണമെന്നും സ്വദേശികള്‍ പറയുന്നു.
സലാലയില്‍ നിന്ന് 76 കിലോമീറ്റര്‍

SHARE