അഹ്ല്സ്സുന്നത്തി വല്‍ ജമാഅത്ത് എന്ന സത്യ പ്രസ്ഥാനം കേരളത്തിന്റെ മണ്ണില്‍ നട്ടു വളര്‍ത്തിയ സ്വഹാബികള്‍ മുതലിങ്ങോട്ടുള്ള മഹാരഥന്മാരുടെ ചരിത്രം എക്കാലത്തും പുനര്‍വായനക്ക് വിധേയമാക്കേണ്ടതാണ്. കേരളിയ ഇസ്ലാമിക ചരിത്രത്തിലെ എക്കാലത്തെയും പ്രശോഭിക്കുന്ന വെള്ളി നക്ഷത്രങ്ങളാണവര്‍. സയ്യിദന്മാരും ഔലിയാക്കളും ലോകോത്തര പണ്ഡിതന്മാരും നേതൃത്വം നല്കിയ സത്യ ദീനിന്റെ ദിവ്യ പ്രഭയെ നെഞ്ചിലേറ്റിയ പാരമ്പര്യമാണിവിടെ മുസ്ലിംകള്ക്കുള്ളത്. ഔലിയാക്കളുടെ ശ്രേണിയിലെ സൂര്യ ജ്യോതിസ്സായ ഒരു മഹാന് അന്തിയുറങ്ങുന്ന ദേശമാണ് പെരുമ്പടപ്പ് പുത്തന്‍പള്ളി. .
പെരുമ്പടപ്പില്‍ മറ പെട്ട ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാര് (ന.മ) ജനിച്ചത് കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ കക്കാട് എന്ന പ്രദേശത്താണ്. ബാല്യ കാലത്ത് തന്നെ അനിതര സാധാരണമായ ബുദ്ധിയും സ്വഭാവ മഹിമയും പ്രകടമായിരുന്നു.പാന്നൂര്‍ ദര്സില് നിന്നും പ്രാഥമിക പഠനത്തിന് ശേഷം ബഹുമാനപ്പെട്ടവര്‍ സൈനുദ്ദീന്‍ മഖ്ദൂം (റ) വിന്റെ നിര്‍ദേശ പ്രകാരം പെരുമ്പടപ്പിലുള്ള സൈനുദ്ദീന്‍ റംലി എന്ന മഹാനായ ഒരു ഗുരു വര്യന്റെ ശിഷ്യത്വം സ്വീകരിച്ചു. വെളിയംകോട് ഉമര്‍ ഖാളിയെ പ്പോലുള്ള പ്രഗല്ഭരായിരുന്നു സഹപാഠികള്‍. തസവവ്വുഫിന്റെ അനര്‍ഘ മുത്തുകള്‍ ശേഖരിച്ചു തന്റെ വൈജ്ഞാനിക ദാഹം ആവോളം തീര്‍ത്തു.
കഠിനമായ ഇബാദതുകളിലൂടെയും ചിട്ടയോത്ത ജീവിത ക്രമത്തിലൂടെയും മഹാനവര്കള് വിലായത്തിന്റെ ഔന്നത്യങ്ങള്‍ കീഴടക്കി. നിരവധി കറാമത്തുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രകടമായിരുന്നു. 1914 ജനുവരി മാസത്തില്‍ മഹാനവര്കള് ഈ ലോകത്തോട് വിട പറഞ്ഞു. പെരുമ്പടപ്പ് പുത്തന്‍പള്ളി മഖാമില്‍ ബഹുമാനപ്പെട്ടവര്‍ അന്ത്യവിശ്രമം കൊള്ളുന്നു. രോഗികള്‍ക്കും മറ്റും ആശ്വാസമായിരുന്ന മഹാനവര്‍കളുടെ തിരു സന്നിധിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ഇന്നും അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു.