ശൈഖ് ദാവൂദുല്‍ ഹകീം, മുത്തുപ്പേട്ട

3038

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ ഗ്രാമപ്രദേശമാണ് മുത്തുപേട്ട . ഇന്ന് അവിടം പ്രശസ്തമായ മുസ്’ലിം തീര്‍ത്ഥാടന കേന്ദ്രമാണ്.
ശൈഖ് ദാവൂദുല്‍ ഹകീം എന്ന മഹാനാണ് അവിടെ അന്ത്യ വിശ്രമം കൊളളുന്നത്. അദ്ദേഹത്തിന്റെ ജനന ജീവിത ചരിത്രം കൂടുതല്‍ വ്യക്തമല്ല.
വിശ്വസ്തനായ ഒരു കര്‍ഷകനാണ് അവിടുത്തെ ഖബ്‌റ് ശരീഫ് ആദ്യമായി കണ്ടെത്തിയതത്രെ. നിലം ഉഴുതുമ്പോള്‍ തന്റെ കരി ഒരു കല്ലില്‍ തടഞ്ഞു. കല്ല് ഉയര്‍ത്തി നോക്കുമ്പോള്‍ ഒരു ഖബ്‌റാണെന്ന് കര്‍ഷകന് മനസ്സിലായി. പിന്നീട് അയാള്‍ കണ്ട സത്യസന്ധമായ സ്വപ്‌നത്തെ തുടര്‍ന്നാണ് മഖ്ബറയെക്കുറിച്ചുളള വിവരങ്ങള്‍ ജനങ്ങളറിഞ്ഞത്. ശൈഖ് ദാവൂദുല്‍ ഹക്കീം (റ) വില്‍ നിന്ന് നിരവധി കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്.

ഭക്തരും സച്ചരിതരുമായ പണ്ഡിതന്‍മാരും ഔലിയാക്കളും മുത്തുപ്പേട്ട സന്ദര്‍ശിക്കുകയും പുണ്യം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും ആയിരക്കണക്കിന് വിശ്വാസികള്‍ അവിടെ സന്ദര്‍ശിക്കുന്നു. സുബ്ഹി നിസ്‌കാരാനന്തരം തുറക്കുന്ന മഖാം രാത്രി 9.30 ന് അടക്കും. എല്ലാവര്‍ഷവും ജമാദുല്‍ അവ്വല്‍ മാസത്തിലാണ് ഉറൂസ് നടന്നുവരുന്നത്. 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്കരൈക്കാട് എന്ന ഘോര വനമായിരുന്നുവത്രെ ഇപ്പോള്‍ മഖാം നില നില്‍ക്കുന്ന പ്രദേശം.

SHARE