മൈസൂരിലെ ടിപ്പുസുല്‍ത്താന്റെ കാലത്ത്അറേബ്യയില് നിന്ന് കേരളത്തിലേക്ക് എത്തിയ മഹാനാണ് മഞ്ഞക്കുളം മഖാമില്‍ അന്ത്യവിശ്രമം കൊളളുന്ന സയ്യിദ് ഖാജാ ഹുസൈന് മദനി. നബി (സ)തങ്ങളെ സിയാറത്ത് ചെയ്തിട്ടാണ് കേരളത്തിലേക്ക് തിരിച്ചെതെന്ന് ചരിത്രം പറയുന്നു.
പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്താണ മഖാം സ്ഥിതിചെയ്യുന്ന ത്. എട്ട് പേര്‍ക്ക് നില്ക്കാവുന്ന നാല് സ്വഫ് വിശാലതയുളള പുരാതന പളളിയിലാണ് ഖാജാ ഹുസൈന് തങ്ങള്‍ ഇബാദത്ത് കഴിച്ച് കൂട്ടിയതെന്നാണ് വിശ്വാസം.
പ്രസിദ്ധമായ പാലക്കാട് സമരത്തില്‍ ടിപ്പുസുല്‍ത്താന്റെ സൈന്യത്തോടൊപ്പം യുദ്ധം ചെയ്ത് വീരമൃത്യു വരിച്ചു. ധീരദേശാഭിമാനിയും തികഞ്ഞ സൂഫീവര്യനുമായിരുന്നു അദ്ദേഹം. നിരവധി കറാമത്തുകള്ക്കുടമയായിരുന്നു. ഇന്നും ആയിരങ്ങള്‍ക്ക് ആശ്വാസമാണ്.