സയ്യിദ് ഹസന്‍ ശാഹ് ഖാദിരി മഖാം

3054

ഊട്ടിയിലെ ഗവിയിലാണ് സയ്യിദ് ഹസന്‍ ശാഹ് ഖാദിരി മഖാം. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 1502 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതിഭംഗി നിറഞ്ഞ പ്രദേശമാണ് ഊട്ടി. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 92 കിലോമീറ്റര്‍ ദൂരമാണ് ഊട്ടിയിലേക്കുളളത്.

ലക്ഷ്യദ്വീപില്‍ അന്ത്യവിശ്രമം കൊളളുന്ന ഖാസിം വലിയ്യുല്ലാഹിയുടെ സഹോദരനാണ് സയ്യിദ് ഹസന്‍ ശാഹ് വലിയ്യുല്ലാഹി എന്നു പറയപ്പെടുന്നു.

മഖ്ബറയുടെ പ്രവേശന കവാടത്തിനു സമീപം വേറെ രണ്ട് ഖബറുകള്‍ കാണാം. അടുത്ത കാലത്ത് മഖ്ബറ പുതുക്കിപ്പണിത ബാംഗ്ലൂര്‍ സ്വദേശിയും ധനാഢ്യനുമായ അബ്ദുറസാഖ് യൂനുസ് സേഠ് ഖാദിരി ഭാര്യ മെഹറുന്നിസയുടെയും ഖബറുകളാണവ. സയ്യിദ് ഹസന്‍ ശാഹ് ഖാദിരിയുടെ മഖ്ബറക്കകത്ത് ഒരു തവസ്സുല്‍ ബൈത്ത് ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.

മഖ്ബറയുടെ വടക്കുകിഴക്ക് ഭാഗത്ത് താഴേക്കിറങ്ങി പാറക്കെട്ടുകള്‍ക്കിടയില്‍ പ്രവേശനകവാടം വളരെ വ്യാസം കുറഞ്ഞ ഒരു ഗുഹയുണ്ട്. ശൈഖവര്‍കള്‍ ഏകാന്തവാസം നടത്തിയ ഗുഹയാണെന്നതാണ് വിശ്വാസം. കരടികളുടെ വിഹാരകേന്ദ്രമായിരുന്നുവത്രേ ഈ പ്രദേശം. ശൈഖവര്‍കളുടെ ആഗമനത്തോടെ കരടികള്‍ ഈപ്രദേശം ഉപേക്ഷിച്ചു പോയെന്നും പറയപ്പടുന്നു. എങ്കിലും എന്നും ഒരു കരടി ഈ ഗുഹയില്‍ വന്ന് വാലുകൊണ്ട് ഗുഹ വൃത്തിയാക്കാറുണ്ടായിരുന്നുവെന്ന് മഖ്ബറ പരിപാലകര്‍ പറയുന്നു.

കാലത്ത് ഏഴു മണിമുതല്‍ വൈകിട്ട് ഏഴു വരെയാണ് മഖ്ബറയുടെ പ്രവര്‍ത്തന സമയം.

മഖ്ബറയുടെ പുറത്തുളള ഖബറുകള്‍
SHARE