ഖാജാ മുഈനുദ്ദീന് (റ)ന്റെ ഏല്പന പ്രകാരം ഡല്‍ഹിയില്‍ ആത്മീയ നേതൃത്വം വഹിച്ചു. സുല്‍ത്താന്‍ ശംസുദ്ദീന്‍ അല്‍തമിശ് മഹ്റൊലിയില്‍ പൊതുജനത്തിന് ഉപകരിക്കും വിധം കുളം കുഴിപ്പിച്ചത് ഖുഥുബുദ്ദീന്‍ അവര്‍കളുടെ മേല്‍നോട്ടത്തിലാ യിരുന്നു. ഈ കുളത്തിനരികെ ഇരുന്ന് ശൈഖവര്‍കള്‍ ഇബാദത്തില്‍ മുഴുകിയിട്ടുണ്ട്. കുളം ഇന്നും നില നില്ക്കുന്നു. ഹാഫിളായിരുന്ന ബഖ്തിയാര്‍ (റ) രാത്രിയില്‍ 300 റക്അത് സുന്നത് നിസ്കരിക്കുമായിരുന്നു. ഹി: 634-ല്‍ റ:അ:4-ന് വഫാത്. മഹ്റൊലിയില്‍ ഖബ്ര്‍.
ഹി: 569-ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളിനടുത്ത് കോട്ടുദാനിയില്‍ ജനിച്ച ശൈഖ് ഫരീദുദ്ദീന്‍ ഔലിയ ബഖ്തിയാ ര്‍കാകിയുടെ പ്രധാന ശിഷ്യരില്‍ ഒരാളും പ്രതിനിധിയുമാണ്. ഫരീദ് ഔലിയയുടെ ശിഷ്യരില്‍ പ്രമുഖ വ്യക്തിത്വമാണ് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലിയ. നിസാമുദ്ദീന്‍ ജംഗ്ഷന് ഈ വലിയ്യിന്റെ സ്മരണയിലാണ് നാമകരണം ചെയ്യപ്പെട്ടത്.