സലാല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മഖാമാണ് ഇമ്രാന് നബിയുടേത്. ബുര്‍ജ് അല്‍ നഹ്ള റൗണ്ട് എബൌട്ടിന്റെയും പഴയ ലുലു സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഇടയിലാണിത്. നഗരസഭാ കാര്യാലയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു സമീപമുളള മസ്ജിദും മഖാമും പരിസരവും ഭംഗിയായി പരിപാലിക്കപ്പെടുന്നു. ഏതു സമയത്തും സന്ദര്‍ശകരുടെ തിരക്കുണ്ടാകും.
നീളമുളള കോണ്‍ക്രീറ്റ് ബില്ഡിംഗികത്താണ് അസാധാരണ നീളമുളള ഖബര്‍ നില കൊളളുന്നത്. മഖാമിടുത്ത് ഒരു ചെറിയ മസ്ജിദുമുണ്ട്. മഖാമും മസ്ജിദും ഉള്‍പ്പെടുന്ന കോമ്പൗണ്ട് പുല്ലുകള്‍ വെച്ചു പിടിപ്പിച്ച് മനോഹരമാക്കിരിക്കുന്നു. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം നടപ്പാതകളും സജ്ജീകരിച്ചിരിക്കുന്നു. വികസനം കടന്നു വരുന്നതിനു മുമ്പുളള കാലത്തെ ഇമ്രാന് നബിയുടെ ഖബറിന്റെ ഫോട്ടോ മഖാമിനകത്ത് ഫ്രെയിം ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. അര നൂറ്റാണ്ടിനു മുമ്പ് (1960 ല്‍) എടുത്ത ഫോട്ടോയാണിത്.
സലാലയില്‍ നിന്ന് 3 കിലോമീറ്റര്‍