വയനാട് കോഴിക്കോട് അതിര്‍ത്തിയില്‍ കുറ്റിയാടി ചുരത്തിന്റ്റെ നെറുകയില്‍ സ്ഥിതി ചെയ്യുന്നു. അഞ്ഞൂറ്റി എഴുപത് വര്‍ഷത്തെ പഴക്കമുളള മഖാമാണിതെന്നാണ് ചരിത്രം.
നബി (സ) തങ്ങളുടെ കുടുംബത്തില്‍പ്പെട്ട സയ്യിദ് ഫഖ്റുദ്ധീന്‍ അലി എന്ന മഹാനാണ് ഇവിടെ അന്ത്യവിശ്രമം കൊളളുന്നത്.
മഖാമില്‍ മാത്രം വന്യമൃഗ ശല്യം ഉണ്ടാകാറില്ല. റോഡുകളും സൗകര്യങ്ങളും വരുന്നതിന് മുമ്പ് ഈ മഖ്ബറയില് എത്തിച്ചേരാല്‍ വളരെ പ്രയാസകരമായിരുന്നു. വനൃ ജീവികളുടെ കേന്ദ്രമായിരുന്നു ചുറ്റു ഭാഗത്തും. വന്യ ജീവികളില്‍ നിന്നുളള സംരക്ഷണത്തിന് വേണ്ടി പരിസര നിവാസികള്‍ മഖാമിലേക്ക് നേര്‍ച്ചകള്‍ നേരാറുണ്ട്. കുറ്റിയാടി ചുരം വനൃ മൃഗങ്ങളുടെ ഒളിത്താവളമാണെങ്കിലും ഈ മഖാം പരിസരത്ത് യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാറില്ല. ഇവിടുത്തെ തീര്‍ഥജലം വറ്റാത്ത ഉറവയും ഔഷധവുമാണ്. റബീഉല്‍ അവ്വല്‍ 17 നാണ് ഇവിടെ നേര്‍ച്ച നടന്നു വരുന്നത്.
വഴി:മാനന്തവാടിയില്‍ നിന്ന് മുപ്പത്തി രണ്ട് കി.മീറ്ററും കുറ്റിയാടിയില്‍ നിന്ന് പതിനേഴ് കി.മീറ്ററും അകലെയാണ് ഈ മഖ്ബറ.കോഴിക്കോട് മാനന്തവാടി റൂട്ടില്‍ കുറ്റിയാടി ചുരത്തിലാണ് മഖാം സ്ഥിതി ചെയ്യുന്നത്.