ഓമാനൂര്‍ ശുഹദാ മഖാം

1088

ചരിത്രമുറങ്ങുന്ന പട്ടണമാണ് കൊണ്ടോട്ടി. ചരിത്രത്തിന്റെ മൂക സാക്ഷിയായി തലയുയര്‍ത്തി നില്‍ക്കുന്ന വലിയങ്ങാടി ജുമുഅത്ത്‌ പള്ളി . ഈ പള്ളിക്ക് സമീപം പ്രശസ്തരായ ഓമാനൂര്‍ ശുഹദാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുസ്‌ലിംകള്‍ അത്യാദര പൂര്‍വ്വം സ്മരിക്കുന്ന നാമമാണ് ഓമാനൂര്‍ ശുഹദാക്കളുടെത്. കുഞ്ഞാലി, മൊയ്തീന്‍, അബൂബക്കര്‍ എന്നീ മൂന്നു ധീര രക്തസാക്ഷികളാണവര്‍.

അമ്മാളു അമ്മ എന്ന ഒരു ഹിന്ദു സ്ത്രീ മുസ്‌ലിമായതിനെ തുടര്‍ന്ന് ഏതാനും അമുസ്‌ലിംകള്‍ പള്ളി അശുദ്ധമാക്കാന്‍ ശ്രമിച്ചതാണ് ഓമാനൂര്‍ യുദ്ധത്തിന്റെ തുടക്കം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്‌ തന്ത്രമാണ് സംഭവത്തിന് എരി തീയില്‍ എണ്ണ ഒഴിച്ചത് ‌. മുസ്‌ലിം-ഹിന്ദു സാഹോദര്യം തകര്‍ത്തെറിയലായിരുന്നു വെള്ളക്കാരുടെ ലക്‌ഷ്യം. ബ്രിട്ടീഷ്‌ പട്ടാളമാണ് യുദ്ധം മൂര്‍ച്ച കൂടിയത്. അവര്‍ മുവ്വായിരത്തോളം പേര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ രംഗത്തെത്തി.

മുസ്‌ലിംകള്‍ നോക്കി നിന്നില്ല. പട്ടാളത്തെ ധീരമായിത്തന്നെ നേരിട്ടു. നിരവധി പട്ടാളക്കാരും മുസ്‌ലിം പക്ഷത്ത്‌ നിന്ന് മൂന്നു പേരും ശഹീദായി. ഹിജ്റ 1128 ദുല്‍ഹജ്ജ് ഏഴിനാണിത്. മലപ്പുറം കോഴിക്കോട്‌ ജില്ലകളില്‍ ദുല്‍ഹജ്ജ് 7 ന് ഓമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ച നടന്നു വരുന്നു. അന്നദാനം പ്രധാന ചടങ്ങായുള്ള നേര്‍ച്ചയില്‍ അന്യ മതസ്ഥരും സഹകരിക്കുന്നു.

SHARE