ശൈഖ് നൂറുദ്ദീന്‍ അല്‍ ഹമദാനി

1098

അബൂബക്കര്‍ (റ) വിന്റെ വംശ പരമ്പരയില്‍ പെട്ട ഉസ്മാനുല്‍ ഹമദാനിയുടെ പൗത്ര പുത്രനാനാണ് സൂഫിവര്യനായ ശൈഖ് നൂറുദ്ദീന്‍ അല്‍ ഹമദാനി ഹിജ്‌റ 11ാം ശതകത്തില്‍ കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് ജനിച്ചു. പിതാവ് കമാലുദ്ദീന്‍ ബാലാഫതനിയാണ്. പൊന്നാനി മഖ്ദൂം തങ്ങളുടെ ശിഷ്യത്വത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭൗതിക വിരക്തനായി വനാന്തരങ്ങളിലും മറ്റും ചിലവഴിച്ചിരുന്നു. ക്രി 1820 ല്‍ വടക്കേ മലബാറില്‍ നിന്ന് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ചാലിയത്തെത്തി. താഴത്തകം വീട്ടില്‍ പാവപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്ത് ചാലിയത്ത് സ്ഥിര താമസമാക്കി. തങ്ങളവര്‍കള്‍ മുനമ്പത്തെ പളളിയും വലിയകത്തെ സ്രാമ്പിയും പണി കഴിപ്പിച്ചു. ഹിജ്‌റ 1041 ജമാദുല്‍ ഊലാ 26 ന് വഫാത്തായി. ചെറിയ പളളിയുടെ കിഴക്കു വശത്തും താഴത്തകം തറവാട്ടിന്റെ തെക്കുവശമായി സ്ഥിതി ചെയ്യുന്ന വിശാലമായ മൈതാനിയില്‍ അന്ത്യ വിശ്രമം കൊളളുന്നു. അദ്ദേഹത്തിന്റെ പൗത്രന്‍ കമാലുദ്ദീന്‍ ശൈഖാണ് ഖബര്‍ നില കൊളളുന്ന കെട്ടിടം നിര്‍മിച്ചത്‌

SHARE