മലപ്പുറം ശുഹദാക്കളുടെ മഖാമിനടുത്ത് 25 ബുഖാരി സാദാത്തീങ്ങള്‍ അന്ത്യ വിശ്രമം കൊളളുന്ന മഖാമുണ്ട്. പ്രത്യേകം കെട്ടിയുയര്‍ത്തിയ 5 ഖബറുകള്‍ കാണാം. 18 ബബറുകള്ക്ക് മുകളിലാണ് മീസാന്‍ കല്ലുകള്‍ കാണുകയുളളൂ. കെട്ടിടത്തിനുളളിലാണ് എല്ലാ ഖബറുകളും. കെട്ടി ഉയര്‍ത്തിയ ഖബറുകള്‍ സയ്യിദ് സൈദ് ജമാലുദ്ദീന്‍ പൂക്കോയ തങ്ങള്‍, സയ്യിദ് അഹ് മദ് ബുഖാരി കുട്ടിക്കോയ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ കുഞ്ഞുട്ടിക്കോയ തങ്ങള്‍, സയ്യിദ് ബാ ഫഖ്റുദ്ദീന്‍ സൈത് കോയ തങ്ങള്‍ എന്നീ സയ്യിദന്മാരുടെതാണ്. ഈ സയ്യിദന്മാര് പൂര്‍വ കാലത്ത് കരുവംതുരുത്തിയില് നിന്നാണ് മലപ്പുറത്ത് വന്നതെന്ന് പറയപ്പെടുന്നു.