നിലാമുറ്റം

2216

കണ്ണൂര്‍ ജില്ലയിലെ മുസ്‌ലിംകള്‍ വളരെയധികം തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് ഇരിക്കൂര്‍. ഇരിക്കൂറില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജുമുഅത് പളളിയാണ് നിലാമുറ്റം ജുമുഅ മസ്ജിദ്.
ഇസ്’ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമായ ബദര്‍ യുദ്ധത്തിന് സാക്ഷ്യം വഹിച്ച സ്വഹാബാക്കളടക്കം ഒട്ടേറെ മഹാന്‍മാര്‍ ഇവിടെ മസ്ജിദിനു സമീപം അന്തിയുറങ്ങുന്നുവെന്നാണ് വിശ്വാസം.

കേരളത്തിലേക്ക് ഇസ് ലാം മത പ്രചാരകരായി കടല്‍ കടന്നെത്തിയ
നബി (സ)യുടെ സ്വഹാബത്തില്‍പെട്ട മാലിക് ബ്‌നു ദീനാറിന്റയും (റ) കൂട്ടരുടെയും സംഘത്തില്‍ പെട്ട മാലിക് ബ്‌നു കമാല്‍,
മാലിക് ബ്‌നു മുഹമ്മദ് തുടങ്ങിയ തുടങ്ങിയ മഹാന്‍മാര്‍ ഇവിടെ അന്ത്യവിശ്രമം കൊളളുന്നു.

വൃക്ഷങ്ങളും ചെടിപ്പടര്‍പ്പുകളും തിങ്ങി നിറഞ്ഞ പളളിപ്പറമ്പില്‍ പഴയ രീതിയില്‍ രൂപകല്‍പ്പന ചെയ്ത നിലയിലാണ മഹാന്‍മാരുടെ ഖബറുകള്‍ ഇപ്പോഴുമുളളത്. ചില വിശേഷ ദിവസങ്ങളില്‍ രാത്രിയില്‍ ഇവിടെ പ്രത്യേകം വെളിച്ചം അനുഭവപ്പെടാറുണ്ട്.
അതു കൊണ്ടാകാം നിലാമുറ്റം എന്നു പേരു വന്നത്. വറ്റാത്ത ഒരു ജല പ്രവാഹവും ഇവിടെ കാണാം. ധനുമാസം പത്തിനാണ് ഇവിടെ ഉറൂസ് നടക്കുന്നത്.

SHARE