ചേരമാന്‍ പെരുമാള്‍

3076

പ്രവാചകന്‍ (സ)ന്റെ കാലത്ത് തന്നെ പരിശുദ്ധ ഇസ്‌ലാം ഇന്ത്യയിലെത്തി യെന്നാണ് പ്രബലാഭിപ്രായം. ഇന്ത്യയില്‍ പ്രവാചകാനുയായികള്‍ ആദ്യമെത്തിയത് കേരളത്തിലാണ്. മാലിക്ബ്‌നു ദീനാറും അനുയായികളുമാണ് സത്യമത പ്രബോധനാര്‍ത്ഥം കേരളത്തില്‍ കടല്‍ കടത്തെിയ ആദ്യ പ്രബോധക സംഘം.

കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഓയിരുന്ന കൊടുങ്ങല്ലൂരിന്റെ ഭരണാധിപനായിരുന്നു ചേരമാന്‍ പെരുമാള്‍ . തിരു നബി യുടെ അമാനുഷിക കഴിവിനാല്‍ ചന്ദ്രന്‍ പിളര്‍ സംഭവം കേരളത്തില്‍ നിന്നും അദ്ദേഹം നേരിട്ടു ദര്‍ശിക്കുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പെരുമാളിനെ തിരു നബി സിധിയില്‍ എത്തിച്ചുവെന്നത് ചരിത്രം. തിരു നബിയില്‍ നിന്നും സത്യമതം പുല്‍കിയ പെരുമാള്‍ താജുദ്ദീന്‍ എന്ന പേര് സ്വീകരിച്ചു.
തിരുനബി ചന്ദ്രന്‍ പിളര്‍ത്തിയ അമാനുഷിക സംഭവം ദര്‍ശിച്ച പെരുമാള്‍ മക്കത്ത് പോയി ഇസ്‌ലാമാശ്ലേഷിച്ച സംഭവം തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം വിവരിച്ചിട്ടുണ്ട്. ഇസ്‌ലാമാശ്ലേഷണത്തിന്റെ കാല ഗണനയെക്കുറിച്ച് ചരിത്രകാരന്‍മാര്‍ക്കിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മലബാര്‍ മാന്വലില്‍ വില്യം ലോഗന്റെ നിഗമന പ്രകാരം മലബാറിലെ അവസാനത്തെ രാജാവാണ് ചേരമാന്‍ പെരുമാള്‍. രിസാലത്തു ഫീ ളുഹൂരില്‍ ഇസ് ലാം ഫീ ദിയാരി മലൈബാര്‍ എ ഗ്രന്ഥത്തില്‍ ശക്‌റോത്ത് പെരുമാള്‍ നബി (സ) യെ കണ്ട സംഭവം വിവരിക്കുന്നുണ്ട് . മാലിക്ബ്‌നു ദീനാറിന്റെ സംഘത്തില്‍ പെട്ട മുഹമ്മദ്ബ്‌നു മാലിക് ബ്‌നു ഹബീബാണ് ഗ്രന്ഥ കര്‍ത്താവ്. ഇത് വിശ്വാസ്യ യോഗ്യമായ തെളിവായി പരിഗണിക്കപ്പെടുന്നു.
തിരു പാഠശാലയില്‍ നിന്നും വിജ്ഞാനം നുകര്‍ന്ന് സ്വഹാബികളിലൊരുവനായി സത്യമതത്തിന്റെ വിശ്വാസ സൌന്ദര്യം ആസ്വദിച്ചപ്പോള്‍ അന്ധകാരത്തില്‍ മുഴുകിയ തന്റെ പ്രജകളെയോര്‍ത്ത് അദ്ദേഹം കുണ്ഠിതനായി. തന്റെ പ്രജകള്‍ക്കും വിശുദ്ധ ദീനിന്റെ ദിവ്യപ്രഭയെ പുല്‍കാന്‍ അവസരം ലഭിക്കാന്‍ മാലിക്ബ്‌നു ദീനാറിന്റെ നേതൃത്വ ത്തിലുള്ള പ്രബോധക സംഘത്തോടൊപ്പം അദ്ദേഹം കേരളത്തിലേക്ക് മടക്കയാത്രയാരംഭിച്ചു. ഒമാനില്‍ യാത്രാമദ്ധ്യേ അദ്ദേഹം കുറച്ചുകാലം താമസിച്ചിരുന്നു. പിന്നീട് രോഗഗ്രസ്തനാവുകയും ഒമാനിലെ ദൊഫാറില്‍ പെട്ട സലാലയില്‍ അദ്ദേഹം മരണപ്പെടുകയുമുണ്ടായി. മരണത്തിന് മുമ്പ് അദ്ദേഹം എഴുതി നല്‍കിയ കത്തുമായാണ് പിന്നീട് പ്രവാചകാനുയായികളായ സത്യപ്രബോധക സംഘം കൊടുങ്ങല്ലൂരിലെത്തിയത്.
ചേരമാന്‍ പെരുമാളിന്റെ കത്ത് വായിച്ച കൊടുങ്ങല്ലൂര്‍ രാജാവ് എല്ലാ സഹായങ്ങളും പള്ളി പണിയാനുള്ള സൗകര്യവും നല്‍കി. പള്ളിക്ക് വേണ്ട കല്ലും മരവും തൊഴിലാളികളെയും നല്‍കിയത് രാജാവ് തന്നെ. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ദേവാലയമായ ചേരമാന്‍ ജുമാ മസ്ജിദ് നിര്‍മ്മിതമായി. . പരമ്പരാഗത കേരളീയ വാസ്തു ശില്പ ശൈലിയിലായിരുന്നു നിര്‍മ്മാണം നടത്. ഹിജ്‌റ അഞ്ചാം വര്‍ഷമാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് മസ്ജിദില്‍ തന്നെ എഴുതി വെച്ചത് കാണാം. സത്യദീനിന്റെ സൌന്ദര്യവും സ്വഹാബീ പ്രമുഖരുടെ അമാനുഷിക സിദ്ധികളും കണ്ടറിഞ്ഞ ആയിരങ്ങള്‍ ഇസ്‌ലാമിലേക്കൊഴുകി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പത്തിലധികം പള്ളികള്‍ കേരളത്തില്‍ വേറെയും നിര്‍മിക്കപ്പെട്ടു.
കേരളത്തിന്റെ തനിപ്പകര്‍പ്പെന്ന് പറയാവുന്ന ഒരിടമാണ് സലാല. കേരവൃക്ഷങ്ങള്‍ ഇട തിങ്ങി വളരുന്ന ഇവിടെ വാഴയും പച്ചക്കറികളും വെറ്റിലയുമെല്ലാം സുലഭമായി കൃഷി ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ കേരളീയത മുറ്റി നില്‍ക്കു പ്രശാന്ത സുന്ദരമായ ഒരിടത്താണ് താജുദ്ദീന്‍ എ ചേരമാന്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുത്. പ്രശസ്തമായ അല്‍ ബലീദ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ നിന്നും അധികം വിദൂരത്തല്ലാതെയാണീ പ്രദേശം.
ഉമര്‍ (റ) വിന്റെ ഭരണകാലത്ത് കേരളത്തിലെത്തിയ മുഗീറത്തുബ്‌നു ശുഅ്ബ മുഖേന അന്നത്തെ ഭരണാധികാരിയായ സാമൂതിരി രാജാവ് ഇസ്‌ലാം മതം സ്വീകരിച്ച് അബ്ദു റഹ്മാന്‍ എ് പേര് സ്വീകരിച്ച് മക്കത്ത് പോയതായി ചരിത്ര പരാമര്‍ശങ്ങളുണ്ട്. മടക്കയാത്രയില്‍ അദ്ദേഹം ദോഫാറിലെ സലാലയില്‍ വെച്ച് മരണപ്പെടുകയും ചേരമാന്‍ പെരുമാളെ താജുദ്ദീന്‍ (റ) വിനോടൊപ്പം അദ്ദേഹത്തെയും ഖബറടക്കിയൊണ് വിശ്വാസം. സ്വദേശികള്‍ക്കിടയില്‍ ചേരമാന്‍ പെരുമാളിന്റെ ഖബറിനെക്കുറിച്ച് അബ്ദു റഹ്മാന്‍ സാമിരിയുടെ ഖബറെന്ന് പറയുതിന്റെയും ഖബറിന്റെ അസാധാരണ നീളത്തിന്റെയും കാരണമിതായിരിക്കാം.
മഖാമിനോട് ചേര്‍ന്നുളള മുറിയില്‍ അന്ത്യവിശ്രമം കൊളളുന്നത് താഹിര്‍ ബിന്‍ അബ്ദു റഹ്മാന്‍ എന്ന സൂഫി വര്യനാണ്.
സലാലയില്‍ നിന്ന് 5 കിലോമീറ്റര്‍

SHARE