Thursday, September 23, 2021

ലക്ഷദ്വീപിന്റെ സുല്‍ത്താന്‍ മുഹമ്മദ് ഖാസിം(റ)

മഹാനായ ശൈഖ് ജീലാനി(റ)യുടെ പന്ത്രണ്ടാം തലമുറഅയിലെ ഫത്ഹുല്ലാഹില്‍ ബഗ്ദാദി(റ) പത്താം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെത്തി. കര്‍ണാടകയിലെ കര്‍വാക ജില്ലയില്‍ അങ്കോല താലൂക്കില്‍ ബര്‍വാഡ എന്ന സ്ഥലത്ത് താമസമാക്കി. മംഗലാപുരത്തുനിന്നും ഇരുന്നൂറിലധികം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്...

ഖാജ പറഞ്ഞത്

എല്ലാവരെയും സ്‌നേഹിക്കുവീന്‍ ആരെയും വെറുക്കരുതേ. അധരം കൊണ്ടുളള സമാധാന വചനങ്ങള്‍ ഒരു ഗുണവും ചെയ്യില്ല. സാന്ത്വനം ഹൃദയത്തില്‍ നിന്നാണ് തുടങ്ങേണ്ടത്. ദൈവത്തേയും മതത്തേയും കുറിച്ചുളള കേവല സംസാരങ്ങള്‍ എവിടെയുമെത്തിക്കില്ല. നിന്നില്‍ അന്തര്‍ലീനമായ ശക്തി മുഴുവന്‍ പുറത്തെടുക്കൂ. എന്നിട്ട് സ്വയം അനശ്വരനാകൂ. നിന്നില്‍ നിന്നും ശാന്തിയും സന്തോഷവും ബഹിര്‍ഗമിക്കട്ടെ....

മലപ്പുറം പടയുടെ ആത്മവീര്യം തേടി…

‌ മലപ്പുറം മേല്‍മുറിക്കടുത്ത ആലത്തൂര്‍ പടിയിലെ പുള്ളിത്തൊടി അലവി എന്ന ബാപ്പുട്ടി ഹാജിക്ക്‌ ഇപ്പോള്‍ വയസ്സ്‌ 87. ഒരുകാലഘട്ടത്തിലെ മലബാറിലെ പ്രധാന ആഘോഷമായി കൊണ്ടാടപ്പെട്ടിരുന്നമലപ്പുറം നേര്‍ച്ചയുടെ ചരിത്രവും ഓര്‍മവെച്ചതുമുതലുള്ള തന്റെ അനുഭവങ്ങളും അയവിറക്കുകയാണ്‌ ഹാജിയാര്‍. കാര്യങ്ങളെല്ലാം കൃത്യമായി പറയുകയും വിലയിരുത്തുകയും ചെയ്യുന്ന...

നേതാവും പ്രവര്‍ത്തകനുമായ സൂഫിവര്യന്‍

ആമുഖങ്ങളോ അലങ്കാരങ്ങളോ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കുണ്ടൂര്‍ ഉസ്താദ്. മലയാളികള്‍ക്ക് സുപരിചിതനും സുന്നികള്‍ക്ക് സൂഫിവര്യനുമാണ്. ജീവിത വിശുദ്ധിയുടെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃക മലയാളികള്‍ ഉസ്താദില്‍ കാണുന്നു. പഠിച്ച അറിവുകള്‍ അപ്പാടെ ജീവിതത്തില്‍ പ്രവൃത്തിച്ചു കാണിച്ചു ഉസ്താദ്. വേദനിക്കുന്നവരെ കണ്ടെത്തി സഹായം ചെയ്തു....

ഉള്ളാള്‍ ഉറൂസും സയ്യിദ് മദനി തങ്ങളും

കേരള-കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമായ ഉള്ളാളില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുതുബുസ്സമാന്‍ സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി (റ) തങ്ങള്‍ 400 വര്‍ഷങ്ങള്‍ക്കു മുമ്പ് മദീനയില്‍ നിന്നു ഉള്ളാളിലെത്തി. കണ്ണെത്താദൂരം പരന്നുകിടക്കുന്ന സമുദ്രത്തിന് മുകളില്‍ ഒരു നിസ്‌കാരപ്പടം വിരിച്ചു അതിലിരുന്നുകൊണ്ടായിരുന്നു യാത്ര. ഉള്ളാള്‍...

പുനര്‍വായിക്കപ്പെടേണ്ട മമ്പുറം തങ്ങള്‍

ബ്രിട്ടിഷുകാരെ എതിര്‍ക്കല്‍ എന്തെല്ലാം കാരണങ്ങള്‍ കൊണ്ട് നിര്‍ബന്ധമെന്ന് നിവര്‍ന്നുനിന്ന് പ്രഖ്യാപിച്ച, അതിനായി സെഫുല്‍ ബത്താര്‍ എന്ന ഗ്രന്ഥമെഴുതിയ, മമ്പുറം തങ്ങളുടെ ജീവിതവും പ്രവര്‍ത്തനവും ആധുനികകാലത്തും പുനര്‍വായന അര്‍ഹിക്കുന്നതാണ്. ബ്രിട്ടിഷുകാരോട് മമ്പുറം തങ്ങള്‍ ഏറ്റുമുട്ടിയതിനു സമാനമായ സാഹചര്യത്തിലൂടെ കാലം കടന്നുപോകുമ്പോള്‍ വീണ്ടും...

ശൈഖ് ഫരീദുദ്ദീന്‍ ഔലിയ കാഞ്ഞിരമുറ്റം

എറണാകുളം ജില്ലയുടെ തെക്കേ അറ്റത്ത് കോട്ടയം ജില്ലാ അതിര്‍ത്തിയിലാണ് കാഞ്ഞിരമുറ്റമെന്ന പ്രദേശം. ഇവിടെയാണ് ശൈഖ് ഫരീദുദ്ദീന്‍ ഔലിയയുടെ ഖബറിടം. ഹിജ്‌റ 569 ശഅ#്ബാന്‍ 29 ന് ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ മുള്‍ട്ടാനിനടുത്ത് കോട്ടുദാനിലാണ് ശൈഖര്‍കളുടെ ജനനം. ഫാറൂഖ് വംശജനായ ശൈഖ് ജമാലുദ്ദീന്‍ സുലൈമാന്‍...

ഹദ്ദാദ് (റ): ജീവിതം, സന്ദേശം

ദുല്‍ഖഅദ് ഏഴിനാണ് അബ്ദുല്ല ഇബ്‌നു അലവി അല്‍ ഹദ്ദാദ് തങ്ങളുടെ വഫാത്തിന്റെ ദിനം. ആ മഹാനെ ഓര്‍ക്കാതെ ഒരു ദിവസവും കേരളത്തിലെ വിശ്വാസികളുടെ ജീവിതത്തില്‍ കഴിഞ്ഞു കടക്കാറില്ല. ഹദ്ദാദ് പതിവാക്കുന്നവര്‍ക്ക് മഹാനവര്‍കളെ പരിച്ചയപ്പെടുത്തേണ്ടതില്ല. പാരമ്പര്യമായി നമുക്ക് കിട്ടിയ ആത്മീയാവലംബമാണ് ഹദ്ദാദ്...

അജ്മീറിലെ പനിനീര്‍ പൂക്കള്‍

തുടുത്ത റോസാപ്പൂക്കളുടെ ഓര്‍മ്മയാണെനിക്ക് അജ്മീര്‍. ഥാര്‍ മരുഭൂമിയില്‍ സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്. അജ്മീറിലെ ദര്‍ഗാശെരീഫിലാണ് ഖാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്. 1236 ലാണ് ഈ സൂഫി വര്യന്‍ അജ്മീറില്‍ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ ഖബര്‍സ്ഥാന്‍ ഇന്നൊരു മഹാതീര്‍ത്ഥാടന സ്ഥാനമാണ്. ഇവിടുത്തെ...

ആരവല്ലിയുടെ മടിത്തട്ടിലെ വിസ്മയം അജ്മീര്‍

ആരവല്ലിമലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ ഒരു നഗരമാണ് അജ്മീര്‍. രാജസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ അജ്മീര്‍ അജ്മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 135 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. അജയമേരുവെന്ന പഴയപേരാണ് അജ്മീര്‍ എന്നായി മാറിയത്. ഇന്ത്യയിലെ ഏറ്റവും...

മഖ്ബറകള്‍

POPULAR POSTS