സുല്‍ത്താനുല്‍ ഹിന്ദ് അജ്മീര്‍ ഖാജാ (റ)
ലോക പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് അജ്മീര്‍. സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യന്‍ ചക്രവര്‍ത്തി) എന്ന അപരനാമത്തില്‍ വിശ്രുതനായ സൂഫി പ്രമുഖന് ഖാജാ മുഈനുദ്ദീന് ചിശ്തിയുടെ അന്ത്യവിശ്രമസ്ഥാനമാണ് അജ്മീര്‍. വിശുദ്ധ ജീവിതത്തിലൂടെ ആത്മീയ ചക്രവാളങ്ങള്‍ കീഴടക്കിയ ഖാജാ (റ) ലക്ഷങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്കി...
ഖാജാ മുഈനുദ്ദീന് ചിശ്തി: ഇന്ത്യയുടെ ആത്മീയ നേതൃത്വം
ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ സമൂഹത്തിന്റെ പൊതു സ്വത്താണ്. ജനലക്ഷങ്ങള്‍ ആദരിക്കുകയും സന്ദര്‍ശിക്കുക്കുകയും ചെയ്യുന്ന അജ്മീറിലെ ശെയ്ഖ് മുഈനുദ്ദീന് ചിശ്തി(റ) യെ സംബന്ധിച്ചാകുമ്പോള്‍ ഇത് അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് കാണാം. മുഗള്‍ ചക്രവര്‍ത്തിമാരും ബ്രിട്ടീഷുകാരും നമ്മുടെ ഭരണാധികാരികളും, അജ്മീര്‍ പരിപാലിക്കുന്നവരും സന്ദര്ശിക്കുന്നവരുമാണ്. ഖ്വാജാ തങ്ങളുടെ...
ഖാജാ മേരേ ഖാജാ…
ഖാജ എന്നെ വിളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. സൂഫികളെ കുറിച്ച് വായിച്ചറിഞ്ഞപ്പോഴൊക്കെ അജ്മീറിലെ ഖാജയെ കുറിച്ചുള്ള എന്റെ താല്പര്യം കൂടിക്കൂടി വന്നു. ആരാണ് മുഈനുദ്ദീന് ചിശ്തി എന്ന് ഞാന്‍ പഠിക്കുന്നത് വളരെ വൈകിയാണ്. അജ്മീര്‍ ശൈഖിനോടുള്ള ഇഷ്ടം മനസ്സില്‍ പടര്‍ന്നു...
അജ്മീറെന്ന അദ്വിതീയ രൂപം
ഇന്ത്യന്‍ പ്ളാനിംഗ് കമ്മീഷന് അംഗവും അക്കാഡമിക്കും സമകാലിക ആംഗ്ളോ ഇന്ത്യന്‍ എഴുത്തുകാരില്‍ പ്രമുഖയുമായ കാവേരി ഗില്ലിന്റെ അജ്മീര്‍ യാത്രയും ഉറൂസനുഭവങ്ങളും അവരുടെ യുക്തിവാദ ചിന്തകളെ തകിടം മറിച്ചിരിക്കുകയാണ്. ആര്‍ദ്രമായ ആധ്യാത്മിക അനുഭൂതി പകര്‍ന്ന, അതുല്യമായ സാംസ്കാരികാനുഭവമായ അജ്മീര്‍, വര്ഗീയതയിലാണ്ട ഇന്ത്യന്‍...
അജ്മീറിലെ പനിനീര് പൂക്കള്‍
തുടുത്ത റോസാപ്പൂക്കളുടെ ഓര്മ്മയാണെനിക്ക് അജ്മീര്‍. ഥാര്‍ മരുഭൂമിയില്‍ സൂഫിസത്തിന്റെ പ്രകാശം വീണത് ഇവിടെയാണ്. അജ്മീറിലെ ദര്‍ഗാശെരീഫിലാണ് ഖാജ മുഈനുദ്ദീന് ചിശ്തിയുടെ ഖബര്‍സ്ഥാനുള്ളത്. 1236 ലാണ് ഈ സൂഫി വര്യന് അജ്മീറില്‍ അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ ഖബര്സ്ഥാന് ഇന്നൊരു മഹാതീര്‍ത്ഥാടന സ്ഥാനമാണ്. ഇവിടുത്തെ...
സയ്യിദ് മുഈനുദ്ദീന് ചിശ്തി (റ)
സുല്‍ഥാനുല്‍ഹിന്ദ് ഖാജാ ഗരീബ് നവാസ് മുഈനുദ്ദീന് ചിശ്തി ഹസനിസ്സന്ജരില് അജ്മീരി. ഇന്ത്യയിലെ അഹ്ലുബൈത്ത് പരമ്പരയില്‍ തിളക്കമാര്‍ന്ന പൊന്‍താരവും ഇന്ത്യന്‍ സ്വൂഫിസത്തിന്റെ ഉത്ഭവകേന്ദ്രവുമായിരുന്നു ഈ മഹാന്.
അഥാഉര്റസൂല്-പ്രവാചകന് (സ)യുടെ ദാനം-എന്ന് വിളിക്കപ്പെട്ട ഈ മഹാത്മാവ് ഇന്ത്യന്‍ ജനതയുടെ മത-ഭാഷ-വര്‍ഗാതീതമായ പ്രതീക്ഷ കൂടിയാണ്. രാജാവും ദരിദ്രനും...
ഖാജ പറഞ്ഞത്
എല്ലാവരെയും സ്നേഹിക്കുവീന്‍
ആരെയും വെറുക്കരുതേ.
അധരം കൊണ്ടുളള സമാധാന വചനങ്ങള്‍ ഒരു ഗുണവും ചെയ്യില്ല. സാന്ത്വനം ഹൃദയത്തില്‍ നിന്നാണ് തുടങ്ങേണ്ടത്.
ദൈവത്തേയും മതത്തേയും കുറിച്ചുളള കേവല സംസാരങ്ങള്‍ എവിടെയുമെത്തിക്കില്ല.
നിന്നില്‍ അന്തര്‍ലീനമായ ശക്തി മുഴുവന്‍ പുറത്തെടുക്കൂ. എന്നിട്ട് സ്വയം അനശ്വരനാകൂ.
നിന്നില്‍ നിന്നും ശാന്തിയും സന്തോഷവും ബഹിര്‍ഗമിക്കട്ടെ....
ആരവല്ലിയുടെ മടിത്തട്ടിലെ വിസ്മയം അജ്മീര്‍
ആരവല്ലിമലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ ഒരു നഗരമാണ് അജ്മീര്‍. രാജസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ അജ്മീര്‍ അജ്മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 135 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. അജയമേരുവെന്ന പഴയപേരാണ് അജ്മീര്‍ എന്നായി മാറിയത്. ഇന്ത്യയിലെ ഏറ്റവും...
ആത്മജ്ഞാനത്തിന്റെ സൂര്യശോഭയായി സുൽത്വാനുൽ ഹിന്ദ്
പച്ച പുതച്ച മുന്തിരിത്തോട്ടങ്ങൾ, പഴുത്ത് പാകമായ മുന്തിരിക്കുലകൾ, ഹരിതാഭമായ ആ തോട്ടത്തിന്റെ ചെരുവിൽ അൽപ്പം മാറി അനന്തതയിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ് സുമുഖനായ ഒരു യുവാവ്. അൽപം കഴിഞ്ഞപ്പോൾ പടർന്ന് പന്തലിച്ച വള്ളികൾക്കിടയിലൂടെ ഒരാൾ കടന്നുവന്നു. പ്രമുഖ പണ്ഡിതനും സ്വൂഫിവര്യനുമായ ശൈഖ്...