
സലാലയില്‍ ചരിത്രപ്രാധാന്യമുള്ള ഖൂര്‍ റൂരിയിലേക്കും മിര്ബാത്തിലേക്കും പോകുന്ന വഴിയിലാണ് ഈ മഖ്ബറ. താഖ എത്തുന്നതിന് മുമ്പ് ഐന്‍ ഹംറാന്‍ റൗണ്ട് എബൗട്ടില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് അടുത്ത ടി ജംഗ്ഷനില്‍ നിന്ന് വീണ്ടും വലത്തു തിരിഞ്ഞ് അല്പം യാത്ര ചെയ്താല്‍ വിജനമായ സ്ഥലത്ത് നാലു ഖുബകളുള്ള മഖാം കാണാനാകും. നാലു പച്ച ഖുബ്ബകള്‍ക്ക് താഴെയാണ് കെട്ടിയുയര്‍ത്തിയ ഖബര്‍. മഖാമില്‍നിന്നും കുറച്ചകലെ ഒരു പഴയ കിണര്‍ കാണാം. മഖ്ബറയില് നിന്നും കടല്‍ തീരത്തേക്ക് അധികം ദൂരമില്ല. സലാലയില്‍ നിന്നും ഇവിടേക്ക് 18 കി മീറ്ററാണ് ദൂരം.